മലപ്പുറം | എസ് എസ് എഫ് 17-ാമത് എഡിഷന്‍ പ്രോഫ്സമ്മിറ്റിന് കോട്ടക്കലില്‍ പതാക ഉയര്‍ന്നു. സമസ്ത കേന്ദ്ര മുശാവറാംഗം അബു ഹനീഫല്‍ ഫൈസി തെന്നല, സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സലാഹുദ്ധീന്‍ ബുഖാരി നേതൃത്വം നല്‍കി. ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍, ജനറല്‍ സെക്രട്ടറി ഡോ. ടി അബൂബക്കര്‍, ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ പ്രതിനിധി സംഘത്തെ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളും സ്വാഗത സംഘവും ചേര്‍ന്ന് സ്വീകരിച്ചു. സോള്‍ ഫുള്‍ എക്സ്റ്റസി, അവേക്കനിംഗ് ഹൊറയ്സണ്‍, ബൈബിളിയോതെക് തുടങ്ങി വിവിധ സാംസ്‌കാരിക സെഷനുകള്‍ നടന്നു.ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇന്ന് പ്രൊഫ്‌സമ്മിറ്റിന്റെ ഓദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വിവിധ പ്രൊഫഷണല്‍ കോളജുകളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് വിദ്യാര്‍ഥി പ്രതിനിധികള്‍ പങ്കെടുക്കും.’ബി ദ ബിയിങ് ബിയോണ്ട് ദ കംഫര്‍ട്ടബിള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആത്മീയ നേതാക്കള്‍, അക്കാദമിക് പ്രമുഖര്‍, സംരംഭകര്‍, മള്‍ട്ടി നാഷണല്‍ കമ്പനി പ്രൊഫഷണലുകള്‍ തുടങ്ങിയവരുമായി വിദ്യാര്‍ഥികള്‍ക്ക് സംവദിക്കാനുള്ള അവസരമുണ്ട്.അനുബന്ധമായി വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കരിയര്‍ എക്‌സ്‌പോ, ഇരുപതിലധികം പ്രസാധകരുടെ പുസ്തകങ്ങള്‍ ലഭ്യമാകുന്ന ഐ പി ബി പുസ്തകലോകം എന്നിവയും നഗരിയില്‍ ഒരുക്കിയിട്ടുണ്ട്.