‘യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലീഗ് ഭരണത്തിലെത്തും,പാകിസ്താന്‍ ഭരണം വരും’; വീണ്ടും വര്‍ഗീയത പറഞ്ഞ് വെള്ളാപ്പള്ളി

Wait 5 sec.

തിരുവനന്തപുരം |  വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം ലീഗ് ഭരണത്തിലെത്തും. ലീഗ് ഭരിച്ചാല്‍ പാകിസ്താന്‍ ഭരണം വരുമെന്നുമാണ് വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം. തിരുവനന്തപുരം എസ്എന്‍ഡിപി ശാഖാ നേതൃ സംഗമത്തിലാണ് ലീഗിനെ ചാരി വെള്ളാപ്പള്ളിയുടെ വര്‍ഗീയ പ്രസംഗംഉള്ളത് പറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുകയാണ്. നിങ്ങള്‍ ആലോചിക്കു, യൂഡിഎഫ് ഭരണത്തിലെത്തിയാള്‍ ഇവിടെ ലീഗ് ഭരിക്കും. ഇവിടെ പാകിസ്ഥാന്‍ ഭരണം നടത്തും. കോണ്‍ഗ്രസിന് എന്താണ് പ്രസക്തിയെന്നും കോണ്‍ഗ്രസിനെ ലീഗ് മൂലയിലിരുത്തിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ഇക്കാര്യങ്ങളെല്ലാം പറയുന്നത് തന്റെ അനുഭവത്തില്‍ നിന്നാണ്. വലിയ രീതിയില്‍ താന്‍ വേട്ടയാടുകപ്പെടുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തുഅതേ സമയം നേതൃയോഗത്തിന് ശേഷം മാധ്യങ്ങളെ കണ്ട വെള്ളാപ്പള്ളി വിവാദ പരാമര്‍ശം വിശദീകരിക്കാനും തയ്യാറായി. ലീഗ് ഭരിച്ചാല്‍ പാക് ഭരണം വരുമെന്നല്ല താന്‍ പറയുന്നതെന്നും ലീഗിനുള്ളില്‍ പാക് മനോഭാവമുള്ളവര്‍ ഉണ്ടെന്നാണ് ഉദ്യേശിച്ചത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു