കഴക്കൂട്ടം വനിത ഗവ. ഐ.ടി.ഐയിൽ താത്ക്കാലിക ഇൻസ്ട്രക്ടർ ഒഴിവ്. ഐ.ടി.ഐയിലെ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഒ.ബി.സി വിഭാഗത്തിനും സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലീഷ് ട്രേഡിൽ പൊതു വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവുകൾ വീതമാണുള്ളത്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14ന് രാവിലെ 11ന് ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: 0471 2418317 എന്ന നമ്പറിലേക്ക് ബന്ധപ്പെടാം.ALSO READ: നേരിട്ടത് 39 അഭിമുഖങ്ങൾ, അവസാനത്തേത് നീണ്ടത് വെറും 46 സെക്കന്‍റ്, ഇന്‍റർവ്യൂവർ ചോദിച്ചത് ഇത് മാത്രം; ഗോൾഡ്മാൻ സാക്സിൽ ജോലി കിട്ടിയ രസകരമായ അനുഭവം ഓർത്തെടുത്ത് ഇന്ത്യൻ വംശജൻEnglish summary : Temporary Instructor vacancy at Kazhakoottam Women’s Govt. ITI. There are one vacancy each for temporary instructors reserved for the OBC category in the Electronics Mechanic trade at ITI and one vacancy for the general category in the Stenographer and Secretarial Assistant English trade.The post കഴക്കൂട്ടം വനിത ഗവ. ഐടിഐയിൽ താത്ക്കാലിക ഇൻസ്ട്രക്ടർ ഒഴിവ് appeared first on Kairali News | Kairali News Live.