ട്രാവിസ് കലാനിക്കിനും ജോൺ പഗാനോയ്ക്കും സൗദി പൗരത്വം നൽകി

Wait 5 sec.

റിയാദ്: യൂബർ സഹസ്ഥാപകൻ ട്രാവിസ് കലാനിക്കിനും റെഡ് സീ ഗ്ലോബലിന്റെ ചീഫ് എക്സിക്യൂട്ടീവ് ജോൺ പഗാനോക്കും സൗദി അറേബ്യ പൗരത്വം നൽകി.വിശിഷ്ട ശാസ്ത്രജ്ഞർ, ഇന്നൊവേറ്റേഴ്സ്, വിദഗ്ധർ, ബിസിനസ്സ് ലീഡഴ്സ് എന്നിവർക്ക് പൗരത്വം നൽകുന്ന പട്ടികയിലാണ് ഇവർ ഇടം നേടിയത്. വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി മികച്ച ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് അംഗീകാരം.കലാനിക്കും പഗാനോയും സമീപകാലത്ത് ഇസ് ലാം സ്വീകരിച്ചിരുന്നു.സ്റ്റാർട്ടപ്പ് മേഖലയിലെ ലോകത്തിലെ ഏറ്റവും പ്രമുഖ സംരംഭകരിൽ ഒരാളായ കലാനികിനു 26 വർഷത്തിലേറെ അനുഭവസമ്പത്തുണ്ട്.  ഊബർ ടെക്നോളജീസിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവായും  സേവനമനുഷ്ഠിച്ച അദ്ദേഹം നിലവിൽ ക്ലൗഡ് കിച്ചൺസിന്റെ ചീഫ് എക്സിക്യൂട്ടീവായാണ് സേവനമനുഷ്ഠിക്കുന്നത്.റിയൽ എസ്റ്റേറ്റ്, ടൂറിസം വികസനത്തിൽ നാല് പതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള ആളാണ് പഗാനൊ. സൗദിയുടെ വളർന്നുവരുന്ന ആഡംബര ടൂറിസം മേഖലയെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിർണ്ണായകമാണ്.The post ട്രാവിസ് കലാനിക്കിനും ജോൺ പഗാനോയ്ക്കും സൗദി പൗരത്വം നൽകി appeared first on Arabian Malayali.