മണ്ണാർക്കാട് എംഇഎസ് കോളേജിൽ എംഎസ്എഫ്, കെഎസ്‌യു തർക്കം രൂക്ഷം

Wait 5 sec.

പാലക്കാട് മണ്ണാര്‍ക്കാട് എംഇഎസ് കോളേജ് യൂണിയന്‍ എസ്എഫ്‌ഐ പിടിച്ചതിന് പിന്നാലെ യുഡിഎസ്എഫില്‍ പൊട്ടിത്തെറി. എംഎസ്എഫാണ് വോട്ട് മറിച്ചതെന്ന് കെ എസ് യു ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ കണക്കുകള്‍ നിരത്തിയായാണ് കോളേജിലെ കെ എസ് യു നേതാക്കള്‍ എംഎസ്എഫിനെതിരെ രംഗത്തെത്തിയത്. യൂത്ത്‌കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവും എംഇഎസ് കോളേജിലെ കെ എസ് യു നേതാക്കള്‍ ഉന്നയിച്ചു.യുഡിഎസ്എഫിന്റെ കോട്ട തകര്‍ത്തുകൊണ്ടാണ് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ വിജയകൊടി പാറിച്ചത്. എസ്എഫ്‌ഐ വിജയിച്ചതോടെ എംഎസ്എഫും, കെ എസ് യുവും തമ്മില്‍ തര്‍ക്കം രൂക്ഷമായി. കെ എസ് യു വോട്ട് മറിച്ചെന്നായിരുന്നു എംഎസ്എഫിന്റെ ആരോപണം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിച്ചാണ് കെ എസ് യു രംഗത്തെത്തിയത്. കെ എസ് യുവിന്റെ യുയുസി സ്ഥാനാര്‍ഥിക്ക് എംഎസ്എഫ് വോട്ട് ചെയ്തില്ല. മുന്നണി മര്യാദ ലംഘിച്ചത് എംഎസ്എഫ് ആണെന്നും കെ എസ് യുവിന്റെ കോളേജിലെ നേതാക്കള്‍ പറഞ്ഞു.Also read – കലിക്കറ്റ് സര്‍വകലാശാല ഡി എസ് യു തെരഞ്ഞെടുപ്പ്: ബാലറ്റ് വലിച്ചു കീറി എം എസ് എഫുകാര്‍, പി എസ് സഞ്ജീവിനെ ആക്രമിച്ചുഅന്വേഷണ വിധേയമായി കെ എസ് യു പാലക്കാട് ജില്ല കമ്മിറ്റി എംഇഎസ് കോളേജ് കമ്മിറ്റിയെ പിരിച്ചു വിട്ടിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ നേതൃത്വത്തെ കണക്കുകള്‍ വ്യക്തമാക്കുമെന്നും കോളേജിലെ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ ഉപദേശം ഞങ്ങള്‍ക്ക് വേണ്ടന്നും കോളേജിലെ KSU പ്രവര്‍ത്തകര്‍ പറഞ്ഞു.The post മണ്ണാർക്കാട് എംഇഎസ് കോളേജിൽ എംഎസ്എഫ്, കെഎസ്‌യു തർക്കം രൂക്ഷം appeared first on Kairali News | Kairali News Live.