റിയാദ്: പള്ളികളുടെയും സ്കൂളുകളുടെയും 500 മീറ്റർ ചുറ്റളവിൽ പുകയിലയൊ മറ്റു പുകയില അനുബന്ധ ഉല്പന്നങ്ങളോ വിൽക്കുന്ന കടകൾ പ്രവർത്തിക്കുന്നതിന് സൗദി അറേബ്യ നിരോധനം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച നിയന്ത്രണ നടപടികൾ മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം അംഗീകരിച്ചു.സിഗരറ്റുകൾ, ഷിഷ, ഇ-സിഗരറ്റുകൾ എന്നിവയുൾപ്പെടെ പുകയില ഉൽപ്പന്നങ്ങളും അനുബന്ധ ഉപകരണങ്ങളും വിൽക്കുന്ന എല്ലാ സ്റ്റോറുകൾക്കും ഈ നിബന്ധന ബാധകമാണ്.പുകയിലയുടെയോ അതിന്റെ ഡെറിവേറ്റീവുകളുടെയോ വില കുറയ്ക്കുന്നതോ, സമ്മാനങ്ങളായോ, അല്ലെങ്കിൽ പ്രൊമോഷണൽ ഓഫറുകളിൽ സൗജന്യ സാമ്പിളുകളായി അവ നൽകുന്നതോ നിരോധിച്ചിട്ടുണ്ട്.The post സൗദിയിൽ പള്ളികളുടെയും സ്കൂളുകളുടെയും 500 മീറ്റർ ചുറ്റളവിൽ പുകയില-ഉല്പന്നങ്ങൾ വിൽക്കുന്ന കടകൾക്ക് നിരോധനം appeared first on Arabian Malayali.