‘ഒടുവിൽ ഗത്യന്തരമില്ലാതെ ഏഷ്യാനെറ്റ് ന്യൂസിന് സത്യം പറയേണ്ടി വന്നു; സ്വർണപാളി പുറത്ത് കൊണ്ടുപോയത് ഉദ്യോഗസ്ഥർ ഇറക്കിയ ഉത്തരവിലൂടെ’; അഡ്വ. കെ എസ് അരുൺകുമാർ

Wait 5 sec.

ഒടുവിൽ ശബരിമല ദ്വാരപാലക ശില്പ വിവാദം ദേവസ്വം ബോർഡിനെതിരായുള്ള ആയുധമാക്കി ആളിക്കത്തിക്കാനുള്ള ശ്രമത്തിൽ നിന്ന് ഏഷ്യാനെറ്റിനും പിൻവാങ്ങേണ്ടി വന്നിരിക്കുകയാണ്. സത്യം എന്താണെന്ന് പറയാതെ നിർവ്വാഹമില്ലാതായിരിക്കുകയാണ് ഏഷ്യാനെറ്റിന്.വിഷയത്തിൽ 2019 ൽ LDF നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് സ്വർണ്ണ പാളികൾ പുറത്ത് കൊണ്ട് പോകാൻ അനുമതി നൽകിയിരുന്നില്ല എന്നും ഉദ്യോഗസ്ഥർ ഇറക്കിയ ഉത്തരവിലാണ് അട്ടിമറി നടത്തി ശില്പം സ്‌പോൺസറുടെ കയ്യിൽ കൊടുത്തുവിടാൻ തീരുമാനം ഉണ്ടായിരുന്നതെന്നുമുള്ള ദേവസ്വം വിജിലൻസിന്റെ നിർണായക കണ്ടെത്തൽ ബിഗ് ബ്രേക്കിംഗ് ആയി നൽകേണ്ടി വന്നിരിക്കുകയായിരുന്നു ഏഷ്യാനെറ്റിന് എന്ന് അഡ്വ . കെ എസ് അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ALSO READ: ദ്വാരപാലക ശില്പം കൊണ്ടുപോയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ 2 സുഹൃത്തുക്കൾ, പോറ്റിയുടെ പേര് എഴുതി ഒപ്പിട്ടതും ഇവർ തന്നെ; 2019 ൽ ശബരിമലയിൽ ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് ദേവസ്വം വിജിലൻസ്ഏഷ്യാനെറ്റ് വിളിച്ച് പറയുന്ന സത്യം. എന്ന ക്യാപ്ഷനോടുകൂടിയാണ് അദ്ദേഹം ഏഷ്യാനെറ്റ് ബിഗ് ബ്രേക്കിംഗ് ആയി പുറത്തുവിട്ട ഈ വാർത്ത പങ്കുവച്ചത്.പാളി സ്വർണ്ണം പൂശണം എന്ന് ആദ്യമായി ആവശ്യപ്പെട്ട മുരാരി ബാബു, അത് ശരി വെച്ച തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു, ദേവസ്വം സെക്രട്ടറി ജയശ്രീ എന്നിവരാണ്. ദേവസ്വം ബോർഡ് തീരുമാനിക്കാത്ത കാര്യം തിരുകി കയറ്റിയ ഈ മൂന്ന് ദേവസ്വം ഉദ്യോഗസ്ഥരും ബോർഡിലെ കോൺഗ്രസ് സംഘടനയായ ദേവസ്വം ഫ്രണ്ടിൻ്റെ നേതാക്കൾ ആണ് എന്നും ബോർഡ് തീരുമാനിക്കാത്ത കാര്യം തിരുകി കയറ്റിയ ഉദ്യോഗസ്ഥരും വി.ഡി. സതീശൻ്റെ ഗൂഢാലോചനയിൽ പങ്കാളികൾ ആണ് എന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.ALSO READ: ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശല്‍ വിവാദം; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസില്‍ പരാതി നല്‍കിഈ മൂന്ന് INTUC നേതാക്കളെ ഉപയോഗിച്ച് ശബരിമലയിലെ സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റി എന്ന ഗജഫ്രോഡിന് കൊടുത്ത് വിടാൻ രാഷ്ട്രീയ ഗൂഢാലോചന നടന്നു എന്നതാണ് ഇവിടെ മനസിലാക്കേണ്ടത് എന്ന് കെ എസ് അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.The post ‘ഒടുവിൽ ഗത്യന്തരമില്ലാതെ ഏഷ്യാനെറ്റ് ന്യൂസിന് സത്യം പറയേണ്ടി വന്നു; സ്വർണപാളി പുറത്ത് കൊണ്ടുപോയത് ഉദ്യോഗസ്ഥർ ഇറക്കിയ ഉത്തരവിലൂടെ’; അഡ്വ. കെ എസ് അരുൺകുമാർ appeared first on Kairali News | Kairali News Live.