ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 മുതൽ; പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

Wait 5 sec.

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് 2027 ഓ​ഗസ്റ്റ് മുതൽ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനവുനമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. 2029ൽ ഡിസംബറോടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർണമായും പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി മുൻപേ അറിയിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. മെഹ്സാനയിലെ സർവകലാശാലയിലെ പരിപാടിയിലെ പ്രസംഗത്തിനിടയിലായിരുന്നു അശ്വനി വൈഷ്ണവ് ഈ പ്രഖ്യാപനം നടത്തിയത്.സൂറത്തിൽ നിന്ന് ബിലിമോറ വരെയാണ് ബുള്ളറ്റ് ട്രെയിനിന്റെ നിലവിലെ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. മുംബൈ, താനെ, വിരാർ, ബോയ്സർ, വാപ്പി, ബില്ലിമോറ, സൂററ്റ്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നീ 12 സ്റ്റേഷനുകളിൽ സ്റ്റോപ്പുള്ള തരത്തിലാണ് നിലവിലെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 2028ൽ ഈ ബുളളറ്റ് ട്രെയിൻ സർവീസുകൾ താനെ വരെ നീട്ടുമെന്നും 2029ഓടെ മുംബൈയിലേക്ക് എത്തുമെന്നും മന്ത്രി അശ്വനി വൈഷ്ണവ് കൂട്ടിച്ചേർത്തിട്ടുണ്ട്.ALSO READ: ചെക്കിൽ പൊട്ടത്തെറ്റ്‌ എഴുതി വൈറലായ അധ്യാപകന് സസ്‌പെൻഷൻ; സസ്‌പെൻഷൻ ഓർഡറിൽ അതിലും വലിയ തെറ്റുകൾ – വീണ്ടും വൈറലായി ഹിമാചൽ വിദ്യാഭ്യാസ വകുപ്പ്ജാപ്പനീസ് മന്ത്രി നകാനോ ഗുജറാത്ത് സന്ദർശിക്കുകയും ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രവർത്തനങ്ങളിലെ പരിശോധനകൾ പൂർത്തീകരിച്ചുവെന്നും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ട്രാക്കുകളുടെയും ഇലക്ട്രിക്ക് വയറിങ്ങുകളുടെയും പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുമോ അതോ പ്രാവർത്തികമാകുമോയെന്ന് വരും കാലയളവിൽ കണ്ട് തന്നെ അറിയാം.The post ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 മുതൽ; പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് appeared first on Kairali News | Kairali News Live.