കൊച്ചി | ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി. ക്ഷേത്രസ്വത്ത് സംരക്ഷിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സ്വത്ത് വിശദാംശങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കണമെന്നും ഹരജിയിലുണ്ട്.നേരത്തെ, കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫും വിഷയത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരയാ പ്രതിഷേധത്തിന്റെ ഭാഗമായി കെ പി സി സിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ വിശ്വാസ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈമാസം ഒമ്പതിന് വ്യാഴാഴ്ച വൈകിട്ട് നാലിന് പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരിക്കും സംഗമം.ഈമാസം 14 മുതല്‍ കേരളത്തിലെ നാല് മേഖലകളില്‍ നിന്ന് ജാഥ സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.