തൃശൂര്‍ | ബേങ്കിനുള്ളില്‍ പെട്രോളൊഴിച്ച് പ്രതിഷേധം. കരുവന്നൂര്‍ ബേങ്കിന്റെ തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി ശാഖയിലാണ് പ്രതിഷേധം അരങ്ങേറിയത്.സുരേഷ് എന്ന നിക്ഷേപകന്‍ ബേങ്കിലെത്തി അകത്തേക്ക് പെട്രോളൊഴിക്കുകയായിരുന്നു.നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിക്ഷേപ തുക പാസായി വന്നില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പെട്രോളൊഴിച്ചതെന്നും സുരേഷ് ആരോപിച്ചു.