അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പുറത്ത് വിട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപെട്ടതെങ്കിലും മഴ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ALSO READ: ഈ ജില്ലകളിൽ ഇന്ന് കനത്ത മഴയെന്ന് കാലാവസ്ഥ വകുപ്പ്; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പുകൾ പുറത്തുവിട്ടുമഴയോടൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (07/10/2025) മുതൽ 11/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 kmph മുതൽ 40 kmph വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ALSO READ: ഇനി മാത്യു കുഴല്‍നാടന് ഏക ആശ്രയം അന്താരാഷ്ട്ര കോടതിയാണെന്ന് മന്ത്രി പി രാജീവ്, ആ അംഗത്തെ ഇന്നിവിടെ കാണുന്നില്ലല്ലോ എന്ന് മന്ത്രി എം ബി രാജേഷ്; അടിമുടി പരിഹാസംEnglish summary: Kerala State Disaster Management Authority – KSDMA has released the expected daily weather conditions for the next three hours.The post അടുത്ത മൂന്ന് മണിക്കൂറിൽ നിങ്ങളുടെ ജില്ലയിൽ മഴ പെയ്യുമോ? അറിയാം കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകൾ appeared first on Kairali News | Kairali News Live.