സംസ്ഥാന യൂത്ത് & മോഡൽ പാർലമെന്റ് മത്സര വിജയികളുടെ റിപ്പീറ്റ് പെർഫോമൻസ് നടത്തി

Wait 5 sec.

* ത്രിദിന ക്യാമ്പും മന്ത്രി ഒ. ആർ. കേളു ഉദ്ഘാടനം ചെയ്തുസംസ്ഥാന യൂത്ത് & മോഡൽ പാർലമെന്റ് മത്സര വിജയികളുടെ റിപ്പീറ്റ് പെർഫോമൻസും മികച്ച പാർലമെന്റേറിയന്മാരുടെ ത്രിദിന ക്യാമ്പും പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ ഉദ്ഘാടനം ചെയ്തു.എല്ലാവർക്കും നീതി ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം ആധുനിക ഭരണകൂടങ്ങൾക്കുണ്ടെന്നു മന്ത്രി ഒ. ആർ. കേളു പറഞ്ഞു. ജനാധിപത്യ ഭരണസംവിധാനം നമുക്ക് ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഇതിന് പുതിയ തലമുറയെ പ്രാപ്തരാക്കുക എന്നതും പ്രധാനമാണ്.ഇന്ന് വളർന്നുവരുന്ന അരാഷ്ട്രീയ പ്രവണതകളിൽ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. പൊതുപ്രവർത്തകർക്ക് സഹനം ആവശ്യമെന്നും ജീവിതാനുഭവങ്ങൾ അവർക്ക് കരുത്താകുമെന്നും മന്ത്രി പറഞ്ഞു. താൻ കടന്നുവന്ന സഹനത്തിന്റെ വഴികളും കുട്ടിക്കാലത്തെ അനുഭവങ്ങളും, മുതിർന്ന ശേഷം സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ അനുഭവങ്ങളും മന്ത്രി വിദ്യാർഥികളുമായി പങ്കുവച്ചു. ആഴത്തിലുള്ള ബന്ധങ്ങളും അനുഭവങ്ങളും ത്യാഗങ്ങളും പൊതുപ്രവർത്തകരുടെ രൂപീകരണത്തിൽ അനിവാര്യമാണ്. എന്താണ് സമൂഹത്തിൽ നടക്കുന്നതെന്ന് സൂക്ഷമമായി നിരീക്ഷിക്കാൻ സാധിക്കണം. ഒരു ജനപ്രതിനിധിയുടെയോ പൊതുപ്രവർത്തകന്റെയോ അടുത്ത് ഒരാൾ പരാതിയുമായി വന്നാൽ അത് പരിഹരിക്കാൻ സാധിക്കുന്നതാണെങ്കിലും അല്ലെങ്കിലും ക്ഷമയോടെ ആ പരാതി കേൾക്കാൻ സാധിക്കണം.യൂത്ത് പാര്‌ലമെന്റ് മത്സരത്തിലെ (സ്‌കൂൾ/കോളേജ്) വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.എം. ലിജിൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ കേരള നിയമസഭ ചീഫ് വിപ് എൻ. ജയരാജ്, ബോർഡ് ഓഫ് ഗവേണൻസ് മെമ്പർ എസ്. ആർ ശക്തിധരൻ, പാർലമെന്ററികാര്യ വകുപ്പ് അഡിഷണൽ സെക്രട്ടറി എം. എസ്. ഇർഷാദ്, പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ബി. യു. ബിവീഷ് തുടങ്ങിയവർ പങ്കെടുത്തു.