സ്വർണപ്പാളി വിവാദം: ‘അന്വേഷണസംഘത്തിൽ പൂർണ വിശ്വാസം’; നടപടി അന്തിമ റിപ്പോർട്ടിന് ശേഷമെന്ന് പി എസ് പ്രശാന്ത്

Wait 5 sec.

സ്വർണം പൂശൽ വിവാദത്തിൽ ഇപ്പോൾ ഹൈക്കോടതി നിയോഗിച്ചിട്ടുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. സമഗ്രമായ അന്വേഷണം നടക്കട്ടെയെന്നും എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിജിലൻസിന്‍റെ അന്തിമ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ നടപടിയുണ്ടാകും. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ ഉള്ള ഉണ്ണികൃഷ്ണന്റെ വാറന്‍റി ദേവസ്വം ബോർഡിന്‍റെ പേരിൽ ആക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ദേവസ്വത്തിന്‍റെ പ്രഥമ പരിഗണന വരാനിരിക്കുന്ന മണ്ഡലകാലമാണെന്നും നിലവിൽ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ; ദുല്‍ഖറിന്റെ വാഹനം പിടിച്ചെടുത്ത നടപടിയിൽ കസ്റ്റംസിന് തിരിച്ചടി; വാഹനം വിട്ടുനല്‍കണമെന്ന് ഹൈക്കോടതിശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി ചെമ്പ് പാളിയെന്ന് റിപ്പോർട്ട് നൽകിയ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെ ഇന്ന് രാവിലെ സസ്പെൻ്റ് ചെയ്തിരുന്നു. ദേവസ്വം വിജിലൻസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് യോഗത്തിൻ്റെതാണ് തീരുമാനം. ഇദ്ദേഹത്തിന് പുറമേ, അന്ന് തിരുവാഭരണ കമ്മീഷണർ ആയിരുന്ന കെ എസ് ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. The post സ്വർണപ്പാളി വിവാദം: ‘അന്വേഷണസംഘത്തിൽ പൂർണ വിശ്വാസം’; നടപടി അന്തിമ റിപ്പോർട്ടിന് ശേഷമെന്ന് പി എസ് പ്രശാന്ത് appeared first on Kairali News | Kairali News Live.