കെ എസ് ആർ ടി സി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപറേറ്റിങ് റവന്യൂ) നേടി. ഒക്ടോബർ ആറിനാണ് രണ്ടാമത്തെ ഉയര്‍ന്ന കളക്ഷനായ 9.41 കോടി നേടിയത്. സെപ്റ്റംബര്‍ എട്ടാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി നേടിയിരുന്നത്. ജീവനക്കാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഓഫീസര്‍മാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടര്‍ച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെ എസ് ആർ ടി സിക്ക് സഹായകരമാകുന്നതെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. ഗതാഗത മന്ത്രിയുടെ കാലോചിതമായ പരിഷ്കരണ നടപടികളും കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ തുടര്‍ പ്രവര്‍ത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിര്‍ണായകമായി. പുതിയ ബസുകളുടെ വരവും സേവനങ്ങളില്‍ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരില്‍ വന്‍ സ്വീകാര്യത നേടിയിട്ടുണ്ട്.Read Also: ‘അഴിയൂര്‍-വെങ്ങളം റീച്ചിന്‍റെ 8.25 കിലോമീറ്റര്‍ ഒഴികെ പ്രവൃത്തി ഡിസംബറോടെ പൂര്‍ത്തിയാകും; കൊയിലാണ്ടി ബൈപാസ് ഈ മാസാവസാനം തുറക്കും’: മന്ത്രി പി എ മുഹമ്മദ് റിയാസ്കെ എസ് ആർ ടി സിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, സമര്‍പ്പിതമായി പ്രവര്‍ത്തിച്ച മുഴുവന്‍ ജീവനക്കാരോടും കെ എസ് ആർ ടി സിയോട് വിശ്വാസ്യത പുലര്‍ത്തിയ യാത്രക്കാരോടും പിന്തുണ നല്‍കിയ തൊഴിലാളി സംഘടനകള്‍ അടക്കം എല്ലാവരോടും ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ നന്ദി അറിയിച്ചു.The post വീണ്ടും ചരിത്രം കുറിച്ച് കെ എസ് ആർ ടി സി; ടിക്കറ്റ് വരുമാനത്തില് രണ്ടാമത്തെ ഉയര്ന്ന കളക്ഷന് നേടി appeared first on Kairali News | Kairali News Live.