അങ്ങനെ വിഐ വരിക്കാർ മാത്രം സുഖിക്കേണ്ടെന്ന്..; ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ 249 രൂപയുടെ റീച്ചാർജ് പ്ലാൻ വിഐ നിർത്തലാക്കി

Wait 5 sec.

അങ്ങനെ ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ 249 രൂപയുടെ റീച്ചാർജ് പ്ലാൻ വി ഐയും നിർത്തലാക്കി. പ്രതിമാസ റീച്ചാർജിനായി വരിക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്ലാൻ ആയിരുന്നു 249 രൂപയുടേത്. എന്നാൽ വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റം. കൂടുതൽ ഉയർന്ന വിലയുള്ള റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കാൻ വരിക്കാരെ നിർബന്ധിതരാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ടെലിക്കോം കമ്പനികൾ 1ജിബി പ്രതിദിന ഡാറ്റ സഹിതം ലഭ്യമായിരുന്ന 249 രൂപ പ്ലാൻ നിർത്തലാക്കിയിരിക്കുന്നത്.ALSO READ: അംബാനീ.. നിങ്ങളിത് കാണുന്നുണ്ടോ!! ജിയോ, എയർടെൽ 5ജികളോട് മുട്ടാനൊരുങ്ങി BSNL ; വരുന്നു 1ലക്ഷം 5G ടവറുകൾറിലയൻസ് ജിയോ ആണ് 249 രൂപയുടെ റീച്ചാർജ് പ്ലാൻ ആദ്യം നിർത്തലാക്കിയത്. ജിയോ 249 രൂപ പ്ലാൻ പിൻവലിച്ചതിന് പിന്നാലെ എയർടെലും തങ്ങളുടെ 249 രൂപ പ്ലാൻ പിൻവലിച്ചു. ഈ പ്രമുഖ കമ്പനികളും പ്ലാനുകൾ പിൻവലിച്ചപ്പോൾ വിഐ നിർത്തലാക്കാത്തത് വരിക്കാർക്ക് വല്യ ആശ്വാസമായിരുന്നു. എന്നാൽ ആ ആശ്വാസത്തിന് വെറും ഒരു മാസത്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ എന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു.ALSO READ: സ്നാപ്ചാറ്റ് ഉപഭോക്താക്കള്‍ക്ക് മുട്ടൻപണി: ഇനി മുതല്‍ ഈ ഫീച്ചറിന് ചെലവേറും, അറിയാം…ഇതുവരെ ഉണ്ടായിരുന്ന 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ വിഐ 1ജിബി പ്രതിദിന, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് കോളിങ് എന്നിവയാണ് വാഗ്ദാനം ചെയ്തിരുന്നത്. 24 ദിവസ വാലിഡിറ്റിയായിരുന്നു ഈ പ്ലാൻ നൽകിയിരുന്നത്. ഈ പ്ലാൻ നിർത്തലാക്കിയതോടെ ഇനി വിഐ വരിക്കാർ കൂടുതൽ ഉയർന്ന തുകയിൽ മറ്റ് പ്ലാനുകൾ ആശ്രയിക്കേണ്ട സാഹചര്യമാണ്.The post അങ്ങനെ വിഐ വരിക്കാർ മാത്രം സുഖിക്കേണ്ടെന്ന്..; ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ 249 രൂപയുടെ റീച്ചാർജ് പ്ലാൻ വിഐ നിർത്തലാക്കി appeared first on Kairali News | Kairali News Live.