യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെ മുതല്‍ നിലവില്‍ വരും

Wait 5 sec.

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ യുപിഐ പണമിടപാടുകളില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ സംവിധാനം നാളെ പ്രാബല്ല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള പിന്‍ വെരിഫിക്കേഷന് പകരമായി മുഖം തിരിച്ചറിയല്‍, വിരലടയാളം എന്നിവ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും.കൂടുതല്‍ സുരക്ഷിതവും എളുപ്പത്തിലും പണമിടപ്പാടുകള്‍ നടത്താന്‍ സാധിക്കുകയും പിന്‍ ഓര്‍ത്തുവെക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും പുതിയ സംവിധാനം വഴി സഹായകമാവുംയുപിഐ സംവിധാനം നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ആണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ ഈ പുതിയ ബയോമെട്രിക് സംവിധാനം പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. Also read – അംബാനീ.. നിങ്ങളിത് കാണുന്നുണ്ടോ!! ജിയോ, എയർടെൽ 5ജികളോട് മുട്ടാനൊരുങ്ങി BSNL ; വരുന്നു 1ലക്ഷം 5G ടവറുകൾറിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ 2026 ഏപ്രില്‍ 1 മുതല്‍ എല്ലാ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ നിര്‍ബന്ധമാക്കും.content summary : India Set to Launch Biometric Authentication for Instant Digital PaymentsThe post യുപിഐ ഇടപാടുകള്‍ക്ക് ഇനി ബയോമെട്രിക് ഓതന്റിക്കേഷന്‍; പുതിയ സംവിധാനം നാളെ മുതല്‍ നിലവില്‍ വരും appeared first on Kairali News | Kairali News Live.