കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ കോടതികളില്‍ നിന്നും തിരിച്ചെടി നേരിട്ട പ്രതിപക്ഷം വേറെ ഉണ്ടാകില്ലെന്ന് മന്ത്രി പി രാജീവ്. പ്രതിപക്ഷത്തിന് തുടര്‍ച്ചയായ തിരിച്ചടികള്‍ മാത്രമാണെന്നും ബിജെപിയുടെ ഉപകരണമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.ഇവിടെയൊരു വക്കീല്‍ ഉണ്ട്. കീഴ് കോടതിയില്‍ പോയി അവിടെ അടികിട്ടി. ഹൈക്കോടതിയില്‍ പോയി അവിടെ തോറ്റപ്പോള്‍ അപ്പീല്‍ പോകുമെന്ന് പറഞ്ഞു. സുപ്രീം കോടതിയില്‍ പോയപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി ഫൈന്‍ അടിച്ചു എന്നും അദ്ദേഹം പരിഹസിച്ചു.Also Read : ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പൂശല്‍: ‘ദ്വാരപാലക പാളി കൊണ്ടുപോകുന്നത് എന്റെ കാലത്തല്ല, ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ അറിയില്ല’: മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുപ്രതിപക്ഷത്തിന് പബ്ലിക് ഇന്‍ട്രസ്റ്റ് അല്ല പബ്ലിസിറ്റി ഇന്‍ട്രസ്റ്റ് ആണ് എന്ന് കോടതിക്ക് പറയേണ്ടിവന്നു. ഇനി ഏക ആശ്രയം അന്താരാഷ്ട്ര കോടതിയാണ്. ചാനല്‍ ചര്‍ച്ചയില്‍ കടലാസ് ഉണ്ടെന്നാണ് പറഞ്ഞത്. കോടതി ചോദിച്ചപ്പോള്‍ കാണിച്ചത് ശങ്കരാടി പറഞ്ഞ രേഖയാണെന്നും മന്ത്രി പരിഹസിച്ചു.The post ‘കേരളത്തിന്റെ ചരിത്രത്തില് ഇതുപോലെ കോടതികളില് നിന്നും തിരിച്ചടി നേരിട്ട പ്രതിപക്ഷം വേറെയില്ല, പ്രതിപക്ഷത്തിന് പബ്ലിക് ഇന്ട്രസ്റ്റ് അല്ല പബ്ലിസിറ്റി ഇന്ട്രസ്റ്റ് ആണ് എന്ന് കോടതിക്ക് പറയേണ്ടിവന്നു’: പരിഹസിച്ച് മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.