എ ഐ വൈദഗ്ധ്യമില്ല; 20,000 ജീവനക്കാരെ പിരിച്ചുവിട്ട് ടിസിഎസ്

Wait 5 sec.

എ ഐ യുടെ കടന്നുവരവോടെ രാജ്യവ്യാപകമായി നിരവധി കമ്പനികളാണ് തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവിസ് (ടി.സി.എസ്) ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ടതായുള്ള വിവരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. 20,000 ത്തോളം ജീവനക്കാർക്ക് സെപ്റ്റംബറോടെ ജോലി നഷ്ടപ്പെട്ടതായാണ് കണക്കുകൾ പുറത്തുവരുന്നത്. 19,755 പേരെ ഒഴിവാക്കിയതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 593,314 ആയി കുറഞ്ഞു. ജീവനക്കാരുടെ എണ്ണം കുറക്കുന്നത് ഈ വർഷം അവസാനം വരെ തുടരുമെന്നും ടി.സി.എസ് സി.ഇ.ഒ കൃതിവാസൻ വ്യക്തമാക്കി. ജീവനക്കാരെ പിരിച്ചുവിടുന്ന ചെലവിനത്തിൽ മാത്രം കമ്പനിക്ക് 1,135 കോടി രൂപയുടെ ബാധ്യതയാണുണ്ടായത്.ALSO READ: ആദ്യദിനം മാത്രം 183 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം; ലൈഫ് സയൻസ് & ബയോ ടെക്നോളജി കോൺക്ലേവിന് മികച്ച തുടക്കംഎ.ഐ സാ​ങ്കേതിക വിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. എ.ഐ വൈദഗ്ധ്യമില്ലാത്തവരെയാണ് കമ്പനി പിരിച്ചുവിടുന്നത്. കമ്പനിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.English summary : Tata Consultancy Services has reportedly laid off a large number of employees.The post എ ഐ വൈദഗ്ധ്യമില്ല; 20,000 ജീവനക്കാരെ പിരിച്ചുവിട്ട് ടിസിഎസ് appeared first on Kairali News | Kairali News Live.