മെസിയില്ലാതെ ഇറങ്ങി ജയിച്ച് അര്‍ജന്റീന; മയാമിയില്‍ വെനസ്വേലയെ പറപറപ്പിച്ചു

Wait 5 sec.

മയാമിയില്‍ ലയണല്‍ മെസിയില്ലാതെ ഇറങ്ങി ജയിച്ച് അര്‍ജന്റീന. ലാറ്റിനമേരിക്കൻ എതിരാളിയായ വെനസ്വേലയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിലായിരുന്നു അന്താരാഷ്ട്ര സൗഹൃദ മത്സരം. മെസി കുടുംബത്തോടൊപ്പം സ്റ്റേഡിയത്തില്‍ ഇരുന്ന് മത്സരം വീക്ഷിച്ചു. മെസിയില്ലാതെ കളിക്കാന്‍ താനാണ് തീരുമാനിച്ചതെന്ന് കോച്ച് ലയണല്‍ സ്‌കളോനി പറഞ്ഞു. ലൗതാരോ മാര്‍ട്ടിനെസിനും ജുലിയന്‍ അല്‍വാരസിനും കൂടുതല്‍ ഉത്തരവാദിത്വം നല്‍കി പരീക്ഷിക്കുകയായിരുന്നു കോച്ച്. ജോസ് മാന്വല്‍ ലോപസും ഇറങ്ങിയില്ല. മാര്‍ട്ടിനെസിന്റെ അസിസ്റ്റില്‍ ജിയോവനി ലോ സെല്‍സോ ഗോള്‍ നേടി.Read Also: ആറുപേരെ മറികടന്ന് എംബാപ്പെയുടെ ഡ്രിബിളിങ് ഗോൾ; അസർബൈജാനെ വീഴ്ത്തി ലോകകപ്പ് യോഗ്യതയ്ക്കരികിൽ ഫ്രാൻസ്കളിയില്‍ അര്‍ജന്റൈന്‍ മേധാവിത്വമായിരുന്നു. 19 ഷോട്ടുകളില്‍ 11ഉം ടാര്‍ജെറ്റിലേക്കായിരുന്നു. ഡിപോള്‍ ആദ്യം ബെഞ്ചിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ അല്‍വാരസിന് പകരമായി ഇറങ്ങി. ഒക്ടോബര്‍ 14ന് പ്യുര്‍ട്ടോറിക്കോക്കെതിരായ സൗഹൃദ മത്സരത്തില്‍ മെസി കളിക്കാന്‍ ഇടയുണ്ട്. കൗമാരതാരം ഫ്രാങ്കോ മസ്താന്‍തുനോ തുടയ്‌ക്കേറ്റ പരുക്ക് കാരണം പരിശീലന ക്യാമ്പ് നഷ്ടമാകാന്‍ ഇടയുണ്ട്.The post മെസിയില്ലാതെ ഇറങ്ങി ജയിച്ച് അര്‍ജന്റീന; മയാമിയില്‍ വെനസ്വേലയെ പറപറപ്പിച്ചു appeared first on Kairali News | Kairali News Live.