‘സംഘര്‍ഷത്തില്‍ ഷാഫിക്ക് കൃത്യമായ പങ്കുണ്ട്; ഇമേജ് ബില്‍ഡിംഗിനുള്ള ശ്രമമാണോ ഇതെന്ന് പരിശോധിക്കണം’: വി വസീഫ്

Wait 5 sec.

പേരാമ്പ്രയില്‍ ഇന്നലെ നടന്ന സംഘര്‍ഷം വടകര എം പി തന്റെ ഇമേജ് ബില്‍ഡിംഗിന് വേണ്ടി തുടര്‍ച്ചയായി കുഴപ്പങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതിന്റെ അവസാന ഉദാഹരണമാണെന്ന് വി വസീഫ്. ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ വടകരയില്‍ കുറച്ച് നാളുകളായി കലാപം നടക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ ഉണ്ടായത്. സംഘര്‍ഷത്തില്‍ ഷാഫിയ്ക്ക് കൃത്യമായ പങ്കുണ്ടെന്നും വി വസീഫ് പറഞ്ഞു.സ്ത്രീ പീഢനവും ഗര്‍ഭഛിദ്രവും വയനാട് ഫണ്ട് വിവാദവും ചെറുതല്ലാത്ത ക്ഷീണം വടകര എംപിക്കു കോണ്‍ഗ്രസിനകത്തും പുറത്തും ഉണ്ടാക്കിയിട്ടുണ്ട്. ഷാഫി പറമ്പിലും ടീമും കോണ്‍ഗ്രസിനകത്ത് ഒറ്റപ്പെട്ട് നില്‍ക്കുകയാണ്.നാടിന്റെ സമാധാനം തകര്‍ക്കുന്ന രീതിയിലുള്ള ബോധപൂവ്വശ്രമമാണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.Also read – നിരോധിത പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി: കർണാടക റജിസ്ട്രേഷൻ ബോട്ടുകള്‍ പിടികൂടി മത്സ്യത്തൊഴിലാളികൾസംഘര്‍ഷം ഇല്ലാതാക്കാനാണ് ഒരു ജനപ്രതിനിധി ശ്രമിക്കേണ്ടത്. എല്ലാ ക്ഷീണവും മറയ്ക്കാനുള്ള ഷോയാണ് ഇത്. ഷാഫിക്കെതിരെ വലിയ വികാരം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇടയിലുണ്ടെന്നും വസീഫ് പറഞ്ഞു. കോളേജ് തെരഞ്ഞെടുപ്പും കുട്ടികളുടെ കശപിശയും ഏറ്റെടുത്ത് ഹര്‍ത്താല്‍ നടത്തുകയും പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. ഏരിയാ കമ്മിറ്റി അംഗവുമായ വി.കെ. പ്രമോദിനെ അക്രമിക്കുകയും ചെയ്തത് വ്യക്തമായ തിരക്കഥയുടെ ഭാഗമാണ്. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ക്ഷമയോടെ കൈകാര്യം ചെയ്യുന്നു എന്നതിനെ സുവര്‍ണാവസരമായി കാണുകയാണ് ഷാഫിയും സംഘവുമെന്നും വസീഫ് പറഞ്ഞു.The post ‘സംഘര്‍ഷത്തില്‍ ഷാഫിക്ക് കൃത്യമായ പങ്കുണ്ട്; ഇമേജ് ബില്‍ഡിംഗിനുള്ള ശ്രമമാണോ ഇതെന്ന് പരിശോധിക്കണം’: വി വസീഫ് appeared first on Kairali News | Kairali News Live.