എന്നെ തെറ്റായി ചിത്രീകരിക്കുന്ന ചില എഐ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്, ദയവായി അത് പങ്കുവെക്കരുത്: പ്രിയങ്ക മോഹൻ

Wait 5 sec.

തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങൾക്കെതിരെ പ്രതികരണവുമായി നടി പ്രിയങ്ക മോഹൻ. എഐയുടെ സഹായത്തോടെ നിർമ്മിച്ച ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നും ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും നടി അഭ്യർത്ഥിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം.'എന്നെ തെറ്റായി ചിത്രീകരിക്കുന്ന ചില എഐ നിർമിത ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ദയവായി ഈ വ്യാജ ചിത്രങ്ങള്‍ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിർത്തുക. എഐ ഉപയോഗിക്കേണ്ടത് ധാര്‍മികമായ സര്‍ഗ്ഗാത്മകതയ്ക്കാണ്, അല്ലാതെ തെറ്റിദ്ധാരണകൾക്ക് വേണ്ടിയല്ല. നമ്മൾ നിര്‍മിക്കുന്നതിലും പങ്കുവെക്കുന്നതിലും കുറിച്ച് ശ്രദ്ധാലുക്കളായിരിക്കാം. നന്ദി,' പ്രിയങ്ക മോഹൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.കഴിഞ്ഞ ദിവസങ്ങളിലാണ് പ്രിയങ്കയുടേത് എന്ന പേരിൽ വ്യാജ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിനൊപ്പം അഭിനയിച്ച ‘ഒജി’ എന്ന സിനിമയിൽ നിന്നുളള ഒരു രംഗത്തിൽ നിന്നും അടർത്തിയെടുത്ത ചിത്രങ്ങളാണ് എഐയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചത്. കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയങ്ക മോഹൻ. ഗ്യാങ് ലീഡർ, ഡോക്ടർ, ഡോൺ തുടങ്ങിയവയാണ് പ്രിയങ്കയുടെ പ്രധാന സിനിമകൾ.