ബ്രേക്ഫാസ്റ്റിന് ഒരു ഈസി സാമ്പാർ ആയാലോ? അതും പത്ത് മിനിറ്റിൽ..!

Wait 5 sec.

രാവിലെ ദോശയ്ക്കും ഇഢലിയ്ക്കും ഒക്കെ ഒപ്പം കഴിക്കാൻ ഒരു ഈസി സാമ്പാർ നോക്കിയാലോ? വളരെ എളുപ്പമാണ്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം .ആവശ്യ സാധനങ്ങൾ:ചെറിയുള്ളി – 1 കപ്പ്തക്കാളി – ഒരെണ്ണംപുളി – നാരങ്ങാ വലുപ്പത്തിൽ പിഴിഞ്ഞത്പച്ചമുളക് – രണ്ടെണ്ണംസാമ്പാർ പരിപ്പ് – കാൽ കപ്പ്മഞ്ഞൾ പൊടി – അര സ്പൂൺമുളക് പൊടി – ഒരുസ്പൂൺമല്ലിപൊടി – ഒന്നര സ്പൂൺസാമ്പാർ പൊടി – 3 സ്പൂൺശർക്കര – ആവശ്യത്തിന്ജീരകം – അര സ്പൂൺഉപ്പ് – ആവശ്യത്തിന്എണ്ണ – ആവശ്യത്തിന്കടുക് – ആവശ്യത്തിന്കറിവേപ്പില – ആവശ്യത്തിന്കായപ്പൊടി – ആവശ്യത്തിന്ഉണ്ടാക്കുന്ന വിധം :ആദ്യം പരിപ്പ് നന്നായി കഴുകി കുക്കറിൽ വേവിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, ജീരകം ചേർക്കുക. അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന ചെറിയ ഉള്ളി ചേർത്ത് നന്നായി വഴറ്റുക.ആവശ്യമെങ്കിൽ കുറച്ച് ഉപ്പ് ചേർക്കാം. ഇതി വഴണ്ട് വരുമ്പോൾ തക്കാളി ചേർക്കുക. തക്കാളി ഉടഞ്ഞ കഴിഞ്ഞാൽ എടുത്ത് വെച്ചിരിക്കുന്ന പൊടികൾ എല്ലാം ചേർക്കുക.അതിലേക്ക് വാളൻ പുളി പിഴിഞ്ഞൊഴിക്കാം. ശേഷം വെൿവിച്ച പരിപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. തിളച്ച് വരുമ്പോൾ സാമ്പാർ മസാലയും കായപ്പൊടിയും ചേർത്ത് ഇറക്കാംThe post ബ്രേക്ഫാസ്റ്റിന് ഒരു ഈസി സാമ്പാർ ആയാലോ? അതും പത്ത് മിനിറ്റിൽ..! appeared first on Kairali News | Kairali News Live.