ഫെഡ് ബഹ്റൈന്‍ ഓണാഘോഷം കെ സിറ്റി സല്‍മാനിയ ഓഡിറ്റോറിയത്തില്‍

Wait 5 sec.

മനാമ: ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്റൈന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ലോക കേരള സഭാംഗം സുബൈര്‍ കണ്ണൂര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സ്റ്റീവന്‍സണ്‍ മെന്‍ഡീസിന്റെ അധ്യക്ഷതയില്‍ ബിഎംസി ഹാളില്‍ ചേര്‍ന്ന യോഗത്തിന് ജനറല്‍ സെക്രട്ടറി സുനില്‍ ബാബു സ്വാഗതം പറഞ്ഞു.ഫെഡ് ചെയര്‍മാന്‍ ഫ്രാന്‍സിസ് താരത്ത്, ലേഡീസ് വിംഗ് പ്രസിഡന്റ് നിക്‌സി ജെഫിന്‍, സെക്രട്ടറി ജിഷ്‌ന രഞ്ജിത്, വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, മെമ്പര്‍ഷിപ് സെക്രട്ടറി ജയേഷ് ജയന്‍, ഓണാഘോഷ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ആയ ക്ലോഡി ജോഷി എന്നിവര്‍ ഓണ പരിപാടിയെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ചു. ഓണാഘോഷം ഈ മാസം 10ന് സല്‍മാനിയയിലുള്ള കെ സിറ്റി ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ സദ്യയോടും കൂടിയാണ് നടത്തുക.ഓണസദ്യ കോഡിനേറ്റര്‍ ബിനു ശിവന്‍, ഗെയിംസ് കോര്‍ഡിനേറ്റര്‍ ക്രിസ്റ്റോഫര്‍, ഐസക്, കൂപ്പണ്‍ കോര്‍ഡിനേറ്റര്‍സ് ആയ രഞ്ജിത് രാജു, ജയകൃഷ്ണന്‍, കോര്‍ ഗ്രൂപ്പ് അംഗങ്ങളായ ബിനോയ്, ജിതേഷ് അജ്മല്‍, സുനില്‍ തോമസ്, ഹരിദാസ് എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് സംസാരിച്ചു. The post ഫെഡ് ബഹ്റൈന്‍ ഓണാഘോഷം കെ സിറ്റി സല്‍മാനിയ ഓഡിറ്റോറിയത്തില്‍ appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.