ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം; പ്രതി ആശുപത്രിയില്‍ എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ: വധശ്രമത്തിന് കേസെടുത്ത് പൊലീസ്‌

Wait 5 sec.

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. പ്രതി ആശുപത്രിയില്‍ എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്നും എഫ്‌ഐആറില്‍ പറയുന്നു.അമീബിക് മസ്തിക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്നും നല്ല ചികിത്സ കിട്ടിയില്ലെന്നുമാണ് പിതാവ് ആരോപിക്കുന്നത്.അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ OP സേവനങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് KGMO അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.Also read – കേരളത്തിലെ ലൈഫ് സയന്‍സ് മേഖലയെ ലോകത്തിന് മുന്നിൽ തുറന്നിടുന്നു; ‘ബയോ കണക്റ്റ് കേരള 3.0’ കോണ്‍ക്ലേവ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംഇന്ന് ഉച്ചയോടെ കൂടിയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിന് നേരെ ആക്രമണം ഉണ്ടായത്. സനൂപ് കൊടുവാള്‍ ഉപയോഗിച്ച് ഡോക്ടറുടെ തലയ്ക്ക് വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ ഉണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.The post ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം; പ്രതി ആശുപത്രിയില്‍ എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ: വധശ്രമത്തിന് കേസെടുത്ത് പൊലീസ്‌ appeared first on Kairali News | Kairali News Live.