ഇൻസ്റ്റാഗ്രാമിൽ വന്ന പുതിയ ലൊക്കേഷൻ ഫീച്ചറിനെ പറ്റിയാണിപ്പോൾ ചർച്ച. സുഹൃത്തുക്കളുമായി കണക്റ്റ് ചെയ്യാനുള്ള പുതിയ ഫീച്ചറായാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് തങ്ങളുടെ അവസാന ലൊക്കേഷൻ സുഹൃത്തുക്കളുമായി പങ്കുവെക്കാനും ആ പരിസരത്തുള്ള സുഹൃത്തുക്കളെ കണ്ടെത്താനും സാധിക്കും. അമേരിക്കയിലും കാനഡയിലും നേരത്തെ അവതരിപ്പിച്ച ഈ ഇൻസ്റ്റഗ്രാം മാപ്പ് (Instagram Map) ഫീച്ചർ ചില മാറ്റങ്ങളോടെയാണ് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാക്കിയിരിക്കുന്നത്.ALSO READ: സ്നാപ്ചാറ്റ് ഉപഭോക്താക്കള്‍ക്ക് മുട്ടൻപണി: ഇനി മുതല്‍ ഈ ഫീച്ചറിന് ചെലവേറും, അറിയാം…ഇങ്ങനെ ലൊക്കേഷൻ പങ്കിടുന്നതിലൂടെ സമീപത്തുള്ള സുഹൃത്തുക്കളെ മാപ്പിൽ നമുക്ക് കണ്ടെത്താൻ സാധിക്കും. മാത്രമല്ല പ്രത്യേക സ്ഥലങ്ങളൊക്കെ ടാഗ് ചെയ്തിട്ടുള്ള പോസ്റ്റുകൾ, റീലുകൾ, സ്റ്റോറികൾ എന്നിവ നമുക്ക് എളുപ്പത്തിൽ കാണാൻ കഴിയുകയും ചെയ്യും.ALSO READ: ഐഫോൺ ഉപയോക്താക്കളേ.. സന്തോഷ വാർത്ത; വാട്സ്ആപ്പ് മെസേജ് ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍ ഐഫോണുകളിലേക്കുംഎന്നാൽ ഈ ഫീച്ചർ നമ്മുടെ സ്വകാര്യത നഷ്ടപ്പെടുത്തുമോ എന്ന ആശങ്കകളും ഉയരുന്നുണ്ട്. എന്നാൽ ലൊക്കേഷൻ ഷെയറിങ് ഓപ്ഷൻ എപ്പോൾ വേണമെങ്കിലും നമുക്ക് ഓഫ് ചെയ്യാനാകുമെന്നും ലൊക്കേഷൻ പങ്കുവെക്കുമ്പോഴും സ്വകാര്യത ഉറപ്പാക്കുമെന്നും ഇൻസ്റ്റാഗ്രാം അധികൃതർ അറിയിച്ചിട്ടുണ്ട്.ഉപഭോക്താവിന്റെ ലൊക്കേഷൻ ആക്റ്റീവാണോ അല്ലയോ എന്നറിയാൻ കഴിയുന്ന ഒരു സൂചന മാപ്പിന്റെ മുകൾഭാഗത്ത് കാണാനാകും. ഷെയറിങ് ഡിസേബിൾ ചെയ്തിട്ടുണ്ടെങ്കിൽ, അത് നോട്സ് ട്രേയിൽ പ്രൊഫൈൽ ഫോട്ടോയുടെ താഴെയായി കാണാം.The post ഇനി ഇൻസ്റ്റാഗ്രാമിൽ ലൊക്കേഷനും പങ്കിടാം; ഇതെന്താ പുതിയ പരിപാടിയെന്ന് ഉപയോക്താക്കൾ; അറിയാം വിശദമായി appeared first on Kairali News | Kairali News Live.