പൈലറ്റ് പരിശീലനത്തില്‍ വീഴ്ച; ഇന്‍ഡിഗോക്ക് 20 ലക്ഷം രൂപ പിഴ

Wait 5 sec.

ന്യൂഡല്‍ഹി | പൈലറ്റുമാരുടെ പരിശീലനത്തില്‍ വീഴ്ച വരുത്തിയതിന് ഇന്‍ഡിഗോക്ക് 20 ലക്ഷം രൂപ പിഴ. വ്യോമയാന ഡയരക്ടറേറ്റ് (ഡി ജി സി എ) ആണ് പിഴ ചുമത്തിയത്. കാറ്റഗറി ‘സി’യില്‍ ഉള്‍പ്പെട്ട വിമാനത്താവളങ്ങളിലെ പൈലറ്റ് പരിശീലന സുരക്ഷാ ചട്ടങ്ങള്‍ ഇന്‍ഡിഗോ ലംഘിച്ചുവെന്ന് ഡി ജി സി എ കണ്ടെത്തി.പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിന് മികച്ച ഉപകരണങ്ങള്‍ (സിമുലേറ്റര്‍) ഉപയോഗിക്കണമെന്ന ഡി ജി സി എ വ്യവസ്ഥ പാലിക്കാന്‍ കമ്പനി തയ്യാറായില്ലെന്നാണ് കണ്ടെത്തല്‍.ഡി ജി സി എ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് ഇന്‍ഡിഗോ നീക്കം.