ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പൂശല്‍ വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരെ ഉന്നയിച്ച ആരോപണത്തില്‍ വിചിത്ര വാദവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദ്വാരപാലക ശില്പം ഒരു കോടീശ്വരന് വിറ്റുവെന്നും കാര്യം കടകംപള്ളിയ്ക്ക് അറിയാം എന്നുമായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം.എന്നാല്‍ ഈ കോടീശ്വരന്‍ ആരാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അതിനു ഉത്തരം പറയേണ്ടത് കടകംപള്ളി സുരേന്ദ്രനാണെന്നായിരുന്നു വി. ഡിയുടെ വിചിത്ര വാദം. Also read – കേരളത്തിലെ ലൈഫ് സയന്‍സ് മേഖലയെ ലോകത്തിന് മുന്നിൽ തുറന്നിടുന്നു; ‘ബയോ കണക്റ്റ് കേരള 3.0’ കോണ്‍ക്ലേവ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംഅതേസമയം തനിക്ക് എതിരായ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനമാനസിക നില തെറ്റിയ ആളുടേതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.അധികാരത്തിന് വേണ്ടി ആര്‍ത്തി മുത്തയാളുടേതാണ് ഈ പരാമര്‍ശം. എത്രമാത്രം ഒരു രാഷ്ട്രീയ നേതാവിന് അധഃപതിക്കാം എന്നതിന്റെ തെളിവാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം എന്നും കടകം പള്ളി നിയമസഭയില്‍ പറഞ്ഞു. ആരോപണം തെളിഞ്ഞാല്‍ താന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അദ്ദേഹം കടകംപള്ളി വ്യക്തമാക്കിയിരുന്നു.The post കടകംപള്ളി സുരേന്ദ്രനെതിരെ ഉന്നയിച്ച ആരോപണം; മാധ്യമങ്ങളുടെ ചോദ്യത്തിന് വിചിത്ര വാദവുമായി പ്രതിപക്ഷ നേതാവ് appeared first on Kairali News | Kairali News Live.