വെട്ടിച്ചത് 79 കോടി രൂപയുടെ നികുതി; അദാനി ഡിഫൻസ് സിസ്റ്റംസിനെതിരെ റവന്യൂ ഇന്‍റലിജൻസ് അന്വേഷണം

Wait 5 sec.

ഒമ്പത് മില്യൺ ഡോളറിന്‍റെ (ഏകദേശം 79.88 കോടി രൂപ) നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനിയുടെ പ്രതിരോധ കമ്പനിക്കെതിരെ അന്വേഷണം. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഏറ്റവും ചെറിയ കമ്പനിയായ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസിനെതിരെയാണ് റവന്യൂ ഇന്‍റലിജൻസ് അന്വേഷണം നടത്തുന്നത്. ഇന്ത്യൻ സുരക്ഷാ സേന വിഭാഗങ്ങൾക്ക് ചെറിയ ആയുധങ്ങൾ മുതൽ ഡ്രോണുകളും മിസൈലുകളും അടക്കം നിർമിച്ചു നൽകുന്ന കമ്പനിയാണിത്. കസ്റ്റംസ് തീരുവയിൽ നിന്നും നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടു കൊണ്ട് ചില മിസൈൽ ഘടകങ്ങൾ കമ്പനി ഇറക്കുമതി ചെയ്യുകയും ഇതിലൂടെ ഏകദേശം 79 കോടി രൂപയുടെ നികുതി വെട്ടിച്ചെന്നുമാണ് രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.ALSO READ; ഇൻഡിഗോ വിമാനത്തിൽ മൃതദേഹം കൊണ്ടുപോയ പെട്ടിയിൽ ‘ഭാരക്കൂടുതൽ’ എന്നതിന് ആനയുടെ സ്റ്റിക്കർ; സോഷ്യൽ മീഡിയയിൽ വിവാദം, പിന്നാലെ വിശദീകരണവുമായി കമ്പനിതുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് മാർച്ചിൽ അദാനി ഡിഫൻസിനെതിരെ അന്വേഷണം ആരംഭിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ റവന്യൂ ഇന്റലിജൻറ്സ് ഡയറക്ടറേറ്റിന്‍റെ വിശദീകരണം ചോദിക്കലിന് രേഖകകളടക്കം മറുപടി നൽകിയതായി കമ്പനി വക്താവ് വ്യക്തമാക്കി. അതേസമയം കേസുമായി ബന്ധപ്പെട്ട് പി‍ഴയെന്തെങ്കിലും അടച്ചിരുന്നോയെന്ന കാര്യത്തിൽ വക്താവ് മൗനം പാലിച്ചു. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ, വെട്ടിച്ച തുകയുടെ 100 ശതമാനം പിഴയടക്കേണ്ടി വരും. അങ്ങനെയാണെങ്കിൽ ഇവിടെ ഏകദേശം 160 കോടിയോളം കമ്പനിക്ക് പിഴത്തുകയായി നൽകേണ്ടി വരും. മൊത്തത്തിൽ, 2024 ജനുവരി മുതൽ ഇസ്രായേലിൽ നിന്നടക്കം 70 മില്യൺ ഡോളർ വിലമതിക്കുന്ന പ്രതിരോധ ഭാഗങ്ങൾ അദാനി ഇറക്കുമതി ചെയ്തിട്ടുണ്ട്The post വെട്ടിച്ചത് 79 കോടി രൂപയുടെ നികുതി; അദാനി ഡിഫൻസ് സിസ്റ്റംസിനെതിരെ റവന്യൂ ഇന്‍റലിജൻസ് അന്വേഷണം appeared first on Kairali News | Kairali News Live.