ഉരുൾപൊട്ടൽ ദുരിതബാധിതരോട് തുടരുന്ന കേന്ദ്ര അവഗണന; ദുരന്തബാധിതരെ രാഷ്ട്രീയ പകയോടെ കാണരുതെന്ന് പ്രൊഫ. കെ വി തോമസ്

Wait 5 sec.

രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ വേണം കാണാനെന്നും, ദുരന്തബാധിതരോട് പോലും അനുകമ്പയില്ലാത്ത വിധം നിലപാട് കൈകൊള്ളുന്ന കേന്ദ്രസർക്കാർ സമീപനം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും കേരളത്തിന്റെ ഡൽഹി പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. ബാങ്കിൽനിന്ന് കടമെടുത്ത് കടക്കെണിയിലായ വയനാട്ടിലെ കർഷകർ, വിദ്യാർഥികൾ, ചെറുകിട കച്ചവടക്കാർ എന്നിവരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രം കൈകൊണ്ട നിലപാട് ആക്ഷേപാർഹമാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന് അർഹമായ എയിംസ് കോഴിക്കോട് അനുവദിക്കുന്ന കാര്യത്തിലും, ജിഎസ്ടിയുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായം നൽകുന്ന കാര്യത്തിലും വലിയ അവഗണനയാണ് കേന്ദ്രസർക്കാർ കേരളത്തോട് പുലർത്തുന്നത്. ക്രമസമാധാനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളിൽ ഇന്ത്യയ്ക്കു മാതൃകയാണ് കേരളം. ALSO READ; കേരളത്തിനോട് കേന്ദ്രത്തിന് ചിറ്റമ്മ നയം; ലഭിക്കേണ്ടത് ന്യായമായ അവകാശങ്ങള്‍: മന്ത്രി കെ.രാജന്‍രാജ്യത്തിന് വലിയ വിദേശ നാണ്യം നേടി തരുന്നവരാണ് കേരളീയർ. ഈ പശ്ചാത്തലത്തിൽ കേരളത്തിന് ലഭിക്കേണ്ട വിഹിതം ആരുടെയും ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ ഈ അവഗണനയെ ഹൈക്കോടതി പോലും വിമർശിച്ചിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങൾക്ക് ഉദാരമായ സഹായം നൽകുമ്പോൾ കേരളത്തോട് കാണിക്കുന്ന അവഗണന നമ്മുടെ ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും കെ വി തോമസ് ആരോപിച്ചു.The post ഉരുൾപൊട്ടൽ ദുരിതബാധിതരോട് തുടരുന്ന കേന്ദ്ര അവഗണന; ദുരന്തബാധിതരെ രാഷ്ട്രീയ പകയോടെ കാണരുതെന്ന് പ്രൊഫ. കെ വി തോമസ് appeared first on Kairali News | Kairali News Live.