കടും നിറങ്ങൾ ചാലിച്ച മുംബൈയുടെ ചുവന്ന തെരുവുകൾ; കാമാത്തിപുരയുടെ ചരിത്രവും അതിജീവനവും ഇങ്ങനെ

Wait 5 sec.

ശിവദർശന ശിവദാസ്കടും നിറങ്ങൾ ചാലിച്ച കാഴ്ചകൾ സമ്മാനിക്കുന്ന തെരുവുകൾ… മഹാരാഷ്ട്രയിലെ കാമാത്തിപുര, കൊൽക്കത്തയിലെ സോനാഗച്ചി എന്നൊക്കെ കേൾക്കുമ്പോൾ പലരുടെയും നെറ്റിയൊന്നു ചുളിയാൻ കാരണമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവെന്ന കുപ്രസിദ്ധി നേടിയ സോനാഗച്ചി. രണ്ടാമത്തെ വലിയ ചുവന്ന തെരുവെന്ന് പറയപ്പെടുന്ന കാമാത്തിപുര. സിനിമകളിലും നോവലുകളിലും അധോലോകവുമായി ഇഴചേർന്നാണ് ഇവയെല്ലാം അവതരിപ്പിച്ചിരിക്കുന്നത്. സിനിമകളിലൂടെ അവിടെയുള്ളവരുടെ ജീവിതങ്ങൾ പലപ്പോഴും ചർച്ചയായി മാറിയിട്ടുണ്ട്. അവരുടെ കണ്ണീരിനെയും തകർന്ന് ജീവിതങ്ങളെയും പലരും അറിയുന്നത് ഒരുപക്ഷെ ആ സിനിമകളിലൂടെയോ പുസ്തകങ്ങളിലൂടെയോ ആവാം.സഞ്ജയ് ലീല ബൻസാലിയുടെ ‘ഗംഗുബായ് കത്തിയവാഡി’ എന്ന ബോളിവുഡ് സിനിമ കാമാത്തിപുരയെ നിറങ്ങൾ ചേർത്ത് കാണിച്ചുതരുന്നുണ്ട്. കാമാത്തിപുരയിലുള്ള അൻപത്തിയഞ്ചോളം സ്ത്രീകൾ ബോംബെ ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തിരുന്നു. സിനിമയി‍ൽ നിന്നു കാമാത്തിപുരയുടെ പേരു മാറ്റണം എന്നായിരുന്നു അവരുടെ ആവശ്യം. ആ സിനിമ കാമാത്തിപുരയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ളതാണെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. പക്ഷെ അവർ നൽകിയ ഹർജിയെല്ലാം കോടതി തള്ളുകയായിരുന്നു. എന്നാൽ വേശ്യാവൃത്തിയുടെ പേരിൽ കുപ്രസിദ്ധി നേടിയ കാമാത്തിപുര ഇന്ന് പതിയെ അതിജീവനത്തിന്റെ പാതയിലാണ്. കാമാത്തിപുരയുടെ ചരിത്രപരമായ പശ്ചാത്തലവും സമീപകാല മാറ്റങ്ങളും ശ്രദ്ധേയമാണ്.ചരിത്രപരമായ ഉത്ഭവംകാമാത്തിപുരയുടെ ചരിത്രം 1795-ൽ ബ്രിട്ടീഷ് ഭരണകാലം മുതൽ ആരംഭിക്കുന്ന ഒന്നാണ്. മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് കഷ്ടിച്ച് 2 കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന കാമാത്തിപുര 1795നു ശേഷമാണ് ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായി രൂപാന്തരം പ്രാപിക്കുന്നത്. മുംബൈയിൽ മരാമത്ത് പണികൾക്കായി ഹൈദരാബാദിൽ നിന്ന് ‘കാമാത്തികളെ’ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്നിരുന്നു. ഇങ്ങനെ മുംബൈയിൽ എത്തിയ കാമാത്തികൾ തിങ്ങിപ്പാർത്തിരുന്ന സ്ഥലമാണ് പിന്നീട് കാമാത്തിപുരയായി മാറിയത്. ആദ്യകാലങ്ങളിൽ ഈ പ്രദേശത്തെ ലാൽബസാർ എന്നാണ് വിളിച്ചിരുന്നത്. ക്രമേണ വ്യാപാര സ്ഥാപനങ്ങളും ആളുകളും കൂടിയതോടെ തെരുവും വളർന്നു.വേശ്യാവൃത്തിയിലേക്ക് വഴിമാറിയത്കപ്പൽ ജീവനക്കാരായിരുന്ന ചൈനക്കാർ, ജപ്പാൻകാർ, റഷ്യക്കാർ എന്നിവർ കാമാത്തിപുരയിൽ കുടിയേറിയതോടെയാണ് പ്രദേശം മെല്ലെ വേശ്യാവൃത്തിക്കും പേരുകേട്ടു തുടങ്ങിയത്. 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പെൺകുട്ടികളെയും സ്ത്രീകളെയും തെരുവിലേക്കു കടത്തി കൊണ്ടുവരാൻ തുടങ്ങിയതോടെ സ്ഥലത്തിന്റെ ചിത്രം തന്നെ മാറി. ‘പീല’ എന്നൊക്കെ പേരുണ്ടായിരുന്ന ആദ്യകാല വേശ്യാലയങ്ങൾ ബ്രിട്ടീഷ് പട്ടാളക്കാരുടെ സ്ഥിരം വിഹാരകേന്ദ്രങ്ങളായിരുന്നു.ALSO READ: ദില്ലിയിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു, അശ്ലീല വീഡിയോ പകർത്തി ഭീഷണിപ്പെടുത്തലും; പ്രതിയായ സുഹൃത്തിനായി പൊലീസ് അന്വേഷണംസ്വാതന്ത്ര്യാനന്തരമുള്ള മാറ്റങ്ങൾ 1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ കാമാത്തിപുരയിലേക്ക് എത്തിച്ചേർന്നു. ഇവരിലേറെയും സ്നേഹിച്ചവരാലും ബന്ധുക്കളാലും ചതിക്കപ്പെട്ടവരായിരുന്നു. ചില സ്ത്രീകളെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുവന്നതാണെങ്കിൽ, മറ്റു ചിലർ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി ഈ വഴി സ്വീകരിക്കുകയായിരുന്നു.തൊണ്ണൂറുകളിലെ വെല്ലുവിളികളും അതിജീവനവും 1990-കളിൽ എയിഡ്‌സിന്റെയും മറ്റ് ലൈംഗിക രോഗങ്ങളുടെയും ശക്തമായ കടന്നുവരവ് ഈ പ്രദേശത്തെ കാര്യമായി ബാധിച്ചു. നൂറു വർഷത്തോളം പഴക്കമുള്ള വൃത്തിഹീനമായ ഇടുങ്ങിയ മുറികളിലാണ് പത്തും ഇരുപതും സ്ത്രീകളും അവരുടെ കുട്ടികളും കഴിയുന്നത്. 150–250 ചതുരശ്രയടി മാത്രമുള്ള ചെറിയ മുറിക്ക് പലർക്കും നൽകേണ്ടിവരുന്ന മാസവാടക 5000 മുതൽ 12,000 രൂപ വരെയാണ്. ലൈംഗികത്തൊഴിലാണ് ചെയ്യുന്നതെങ്കിലും പലരുടെയും കൂടെ സ്വന്തം അമ്മയും മക്കളുമൊക്കെയുണ്ട്.പോലീസ് പട്രോളിങ്ങും ശക്തമായതോടെ ലൈംഗിക തൊഴിലാളികളുടെ എണ്ണം നന്നേ കുറഞ്ഞു. ഈ അവസരത്തിൽ മുംബൈയിലെ എൻ.ജി.ഒ.കൾ ലൈംഗിക തൊഴിലാളികളെ പുനരധിവസിപ്പിക്കാനായി ശക്തമായി ഇടപെട്ടു. ഇതിന്റെ ഫലമായി ധാരാളം സ്ത്രീകൾ മറ്റ് ജോലികൾ തിരഞ്ഞെടുക്കുകയും അവരുടെ കുഞ്ഞുങ്ങൾ സ്കൂളുകളിൽ പോയിത്തുടങ്ങുകയും ചെയ്തു.കോവിഡ്കാ‌ലം ഏറ്റവും വലച്ച വിഭാഗങ്ങളിൽ ഒന്നായിരുന്നു ലൈംഗികത്തൊഴിലാളികളുടേത്. പലരും ഭക്ഷണം പോലും ലഭിക്കാതെ വലഞ്ഞു. വിവിധ എൻജിഒ സംഘടനകളാണ് ഇവർക്ക് അക്കാലത്ത് ആശ്രയമായത്. കണക്കുകൾ സൂചിപ്പിക്കുന്നത് ഔദ്യോഗിക കണക്കു പ്രകാരം, മുൻപ് ഏകദേശം 50,000-ത്തോളം ലൈംഗിക തൊഴിലാളികൾ ഉണ്ടായിരുന്ന കാമാത്തിപുരയിൽ ഇന്ന് ഏകദേശം 2,000 ലൈംഗിക തൊഴിലാളികൾ മാത്രമാണുള്ളത്. അവരിലും പല മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്ന് പലരും ‘കസ്റ്റമേഴ്സിൽ’ നിന്ന് ക്യുആർ കോഡ് വഴി ‘ഡിജിറ്റലായാണ്’ പണം വാങ്ങുന്നത് പോലും.കാമാത്തിപുരയിൽ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും കുടുംബങ്ങൾ ഉൾപ്പെടെയുള്ള താമസക്കാരുണ്ടായിട്ടും ഇന്നും ‘ചുവന്ന തെരുവ്’ എന്ന് തന്നെയാണ് ഇവിടം പറയപ്പെടുന്നത്. ഇത് ഇവിടെ നിന്നും വളർന്നു വരുന്ന കുഞ്ഞുങ്ങളുടെ പഠനത്തെയും ജീവിതത്തെയും തെല്ലൊന്നുമല്ല ബാധിച്ചുകൊണ്ടിരിക്കുന്നത്. എന്നിരുന്നാലും ചെറിയ മാറ്റങ്ങളോടെ കാമാത്തിപുര ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്…The post കടും നിറങ്ങൾ ചാലിച്ച മുംബൈയുടെ ചുവന്ന തെരുവുകൾ; കാമാത്തിപുരയുടെ ചരിത്രവും അതിജീവനവും ഇങ്ങനെ appeared first on Kairali News | Kairali News Live.