ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം എന്നുതന്നെയാണ് നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പത്രസമ്മേളനം നടത്തിയപ്പോള്‍ എന്താണോ പറഞ്ഞത് അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സമഗ്രമായ അന്വേഷണം വേണമെന്നാണ് നേരത്തെയും പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പരിശോധിക്കും. ആരാണ് കുറ്റവാളി എന്നത് പുറത്തുകൊണ്ടുവരും. അന്വേഷണം പൂര്‍ണ്ണമാകുന്നതിനു മുന്‍പ് അഭിപ്രായം പറയുന്നത് അപക്വമാണ് എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.Also Read : അമ്പലക്കള്ളന്മാര്‍ എല്ലാ ഭരണകാലത്തും ഉണ്ട്, കൃത്യമായ രീതിയില്‍ അന്വേഷണം നടക്കണം; കുറ്റക്കാരെ ഇടത് സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപിഉത്തരവാദികളായ ആരെയും സംരക്ഷിക്കുന്ന സമീപനം സിപിഐഎമ്മിനൊ സര്‍ക്കാരിനോ ഇല്ല. നടന്ന കാര്യങ്ങള്‍ മുഴുവനും പുറത്തുകൊണ്ടുവരണം. ആരാണോ കുറ്റവാളികള്‍ അവര്‍ ശിക്ഷ ഏറ്റുവാങ്ങണം. ഏതുകാലത്തെയും പരിശോധിക്കട്ടെ എന്നും ആരാണ് കുറ്റവാളികള്‍ എന്നത് പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അന്വേഷണം നടക്കട്ടെ എന്നും അത് പൂര്‍ത്തിയാകുമ്പോള്‍ കുറ്റവാളികള്‍ ആരാണ് എന്ന് എല്ലാവര്‍ക്കും മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ പ്രതിപക്ഷം എന്തിനാണ് ചര്‍ച്ചയെ ഭയക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷം തയ്യാറല്ല. രാഷ്ട്രീയ മുദ്രവാക്യങ്ങള്‍ക്ക് മുന്നില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കീഴടങ്ങില്ല. കുറ്റവാളികളെ ആരെയും സംരക്ഷിക്കില്ല എന്നും എന്തുകൊണ്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കാത്തത് എന്നും അദ്ദേഹം ചോദിച്ചു.നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ചര്‍ച്ച അനുവദിക്കുമായിരുന്നു. എന്തിനാണ് പ്രതിപക്ഷം ചര്‍ച്ചയെ ഭയപ്പെടുന്നത്. പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നത് രാഷ്ട്രീയമാണ്. വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷണം കഴിഞ്ഞിട്ട് പറയാം. ഞങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ല. ഇതുകൊണ്ടൊന്നും ഇടതു സര്‍ക്കാരിന്റെ മൂന്നാം ഭരണത്തിലേക്കുള്ള യാത്ര തടസപ്പെടുത്താന്‍ കഴിയില്ല. ആരാണോ ഉത്തരവാദി അവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കും എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.The post സ്വര്ണപ്പാളി വിഷയം: സമഗ്രമായ അന്വേഷണം വേണം എന്നുതന്നെയാണ് നിലപാട്, ആരാണ് കുറ്റവാളി എന്നത് പുറത്തുകൊണ്ടുവരും: ഗോവിന്ദന് മാസ്റ്റര് appeared first on Kairali News | Kairali News Live.