അംബാനീ.. നിങ്ങളിത് കാണുന്നുണ്ടോ!! ജിയോ, എയർടെൽ 5ജികളോട് മുട്ടാനൊരുങ്ങി BSNL ; വരുന്നു 1ലക്ഷം 5G ടവറുകൾ

Wait 5 sec.

ഇന്ത്യൻ ടെലികോം രംഗത്ത് ഇനി 5ജി യുദ്ധം മുറുകും. ജിയോ, എയർടെൽ തുടങ്ങിയ പ്രമുഖ ടെലികോം കമ്പനികളുടെ 5 ജി സർവീസുകളോട് മുട്ടാനൊരുങ്ങി BSNL . അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ, ബിഎസ്എൻഎല്ലിന്റെ മുഴുവൻ സ്വദേശി 4G ടവറുകളും 5G നെറ്റ്‌വർക്കുകളിലേക്ക് മാറ്റുമെന്നാണ് ടെലിക്കോം മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ തന്നെ ബിഎസ്എൻഎൽ 5ജി വ്യാപനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ ഒരുലക്ഷം 5ജി ടവറുകളുടെ ഉടമയായി ബിഎസ്എൻഎൽ മാറും എന്നും മന്ത്രി അറിയിച്ചിരുന്നു.ALSO READ: ‘ഞങ്ങളൊന്നും ഒളിഞ്ഞ് കേൾക്കുന്നില്ലേ…’; മനസിൽ ഓർക്കുന്നത് പോലും പരസ്യമായി വരുന്നതിനെ കുറിച്ച് വിശദീകരിച്ച് ഇൻസ്റ്റ മേധാവിതുടക്കത്തിൽ ഡൽഹിയിലും മും​ബൈയിലുമാകും ബിഎസ്എൻഎൽ 5ജി അ‌വതരിപ്പിക്കുക എന്ന്നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിവേഗ വ്യാപനത്തിനായി 5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാൻ കഴിയുന്ന സ്വദേശി 4ജി ടെക്നോളജിയാണ് ബിഎസ്എൻഎൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ . 4ജി വ്യാപനം പോലെ തന്നെ 5ജി വ്യാപനത്തിന്റെ കാര്യത്തിലും സമയമെടുക്കുമെന്ന് കരുതേണ്ട എന്നാണ് റിപോർട്ടുകൾ.ALSO READ: ക്രെഡിറ്റ് കാര്‍ഡ് കളഞ്ഞുപോയോ? എങ്കില്‍ ആദ്യം ചെയ്യേണ്ടത് ഇതാണ്, അബദ്ധം കാണിക്കരുത് !ഒരുലക്ഷം ടവറുകൾ സ്ഥാപിക്കാൻ ആണ് ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ബിഎസ്എൻഎൽ കരാർ നൽകിയിരിക്കുന്നത്.5ജി ടവറുകളായി അ‌പ്ഗ്രേഡ് ചെയ്താൽ അ‌ത് ഇന്ത്യൻ ടെലിക്കോം വിപണിയിലെ നിലവിലെ വരിക്കാരുടെ കണക്കുകളിൽ വൻ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട് എന്നാണ് കണക്കാക്കുന്നത്. റിലയൻസ് ജിയോ, എയർടെൽ എന്നീ ടെലിക്കോം കമ്പനികൾക്ക് ആയിരിക്കും ഈ മാറ്റം ഏറ്റവും കൊടുത്താൽ തിരിച്ചടിയാവുക. കാരണം ബിഎസ്എൻഎൽ മറ്റിതര ടെലിക്കോം കമ്പനികളെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ആണ് ആനുകൂല്യങ്ങൾ നൽകുന്നത് . 5ജി അ‌വതരിപ്പിച്ചാലും സ്വകാര്യ കമ്പനികളുടെ അ‌ത്ര ഉയർന്ന നിരക്ക് ബിഎസ്എൻഎൽ ഈടാക്കില്ല. കുറഞ്ഞ വിലയിൽ 5ജി ലഭ്യമാകുന്നതിനാൽ വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.The post അംബാനീ.. നിങ്ങളിത് കാണുന്നുണ്ടോ!! ജിയോ, എയർടെൽ 5ജികളോട് മുട്ടാനൊരുങ്ങി BSNL ; വരുന്നു 1ലക്ഷം 5G ടവറുകൾ appeared first on Kairali News | Kairali News Live.