‘മോദിയുടെ പതനത്തിന്റെ തുടക്കമാകും ബിഹാര്‍ ഫലം’; ഇടതുപക്ഷത്തിന് സംസ്ഥാനത്ത് സ്‌ട്രൈക്ക് റേറ്റ് കൂടുതലെന്നും എം എ ബേബി

Wait 5 sec.

ബിഹാറില്‍ രണ്ട് ദിവസത്തിനകം സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്നും മോദിയുടെ പതനത്തിന്റെ തുടക്കമാകും ബിഹാര്‍ ഫലമെന്നും സി പി ഐ എം ജന. സെക്രട്ടറി എം എ ബേബി. ഇടത് പക്ഷത്തിന് ബിഹാറില്‍ സ്‌ട്രൈക്ക് റേറ്റ് കൂടുതല്‍ ആണ്. കൂടുതല്‍ സീറ്റുകള്‍ ഇടത് പക്ഷത്തിന് ലഭിച്ചിരുന്നെങ്കില്‍ കഴിഞ്ഞ തവണ തന്നെ മഹാഗഡ്ബന്ധന്‍ അധികാരത്തില്‍ വരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിജിയെ വെടിവെച്ചു കൊന്നത് സനാതന ധര്‍മത്തിന് വേണ്ടിയാണെന്ന് ന്യായീകരിക്കുന്നവര്‍ ചീഫ് ജസ്റ്റിന് നേരെ ഷൂ എറിയുന്നതിനെയും ന്യായീകരിക്കും. ഇത് സംഘപരിവാറിന്റെ ഭീഷണിയാണ്. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. കേന്ദ്ര നിയമ മന്ത്രി മൗനം പാലിക്കുന്നുവെന്നും നിയമമന്ത്രിയുടെ മൗനാനുവാദത്തോടെയാണോ ആക്രമണമെന്ന് സംശയിക്കണമെന്നും വലിയ ഞെട്ടലാണ് സംഭവം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. Read Also: ‘ബിഹാറിൽ അര്‍ഹത ഉണ്ടായിട്ടും ലക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കി’; അമ്പയര്‍ ആകേണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണപക്ഷത്തിന്റെ ഒപ്പം ചേര്‍ന്നുവെന്നും എം എ ബേബികുറ്റം നടന്നിട്ടുണ്ടെങ്കില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിവുള്ള മികച്ച പൊലീസ് ആണ് കേരളത്തിലേതെന്ന് ശബരിമല വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചു. പലസ്തീനിൽ വെടിനിര്‍ത്തല്‍ നിലവില്‍ വരിക എന്നതാണ് പ്രധാനം. രക്തച്ചൊരിച്ചില്‍ അവസാനിക്കണം. പലസ്തീനെ രാജ്യമായി അംഗീകരിച്ചു വേണം ഇപ്പോഴത്തെ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താന്‍. ചില അധ്യാപകര്‍ അപക്വമായി പെരുമാറിയെന്ന് കാസര്‍കോട് കുമ്പള മൈം സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞു. എന്നാൽ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തില്‍ നന്നായി ഇടപെട്ടുവെന്നും എം എ ബേബി പറഞ്ഞു.The post ‘മോദിയുടെ പതനത്തിന്റെ തുടക്കമാകും ബിഹാര്‍ ഫലം’; ഇടതുപക്ഷത്തിന് സംസ്ഥാനത്ത് സ്‌ട്രൈക്ക് റേറ്റ് കൂടുതലെന്നും എം എ ബേബി appeared first on Kairali News | Kairali News Live.