ഒഡീഷയില്‍ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

Wait 5 sec.

ബെര്‍ഹാംപൂര്‍|ഒഡീഷ ബര്‍ഹാംപൂരില്‍ ബിജെപി നേതാവും മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ പിതാബാഷ് പാണ്ഡെയെ വെടിവെച്ചു കൊന്നു. ബൈക്കിലെത്തിയ രണ്ടു പേരാണ് കൊലപ്പെടുത്തിയത്. ബര്‍ഹാംപൂരില്‍ രാത്രിയോടെ ആളുകള്‍ നോക്കി നില്‍ക്കെയാണ് അക്രമികള്‍ പിതാബാഷയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചത്.വെടിയേറ്റ പിതാബാഷ് ഓടാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉടന്‍ നാട്ടുകാര്‍ ഇയാളെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഒഡീഷ ബാര്‍ കൗണ്‍സില്‍ അംഗവും നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റുമായിരുന്നു പിതാബാഷ് പാണ്ഡെ. ദീര്‍ഘകാലം കോണ്‍ഗ്രസില്‍ അംഗമായിരുന്ന പിതാബാഷ് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.