തുടരെ തുടരെ മുന്നേറ്റം; നാലാം ദിവസവും കുതിച്ചു കയറി ഓഹരി വിപണി

Wait 5 sec.

ഓഹരി വിപണിയിൽ തുടർച്ചയായ നാലാം ദിവസവും മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് മുന്നേറിയത്.തദ്ദേശീയര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് ഓഹരി വിപണിയിൽ മുന്നേറ്റം ഉണ്ടാകാൻ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഏഷ്യൻ വിപണിയിലുണ്ടായ നേട്ടം ഇന്ത്യൻ വിപണിയിലും പ്രതിധ്വനിക്കുകയായിരുന്നു. ബജാജ് ഫിനാന്‍സ്, പവര്‍ ഗ്രിഡ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, അദാനി പോര്‍ട്‌സ് തുടങ്ങിയവയുടെ ഓഹരികളാണ് നേട്ടം കൊയ്യുന്നത്. അതേസമയം ആക്‌സിസ് ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികളാണ് നഷ്ടം നേരിടുന്ന കമ്പനികൾ. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കം വിവിധ വിഷയങ്ങൾ വിപണിയെ സ്വാധീനിക്കുന്നുണ്ട്.ALSO READ: പിടിവിട്ട പോക്കാ…; കത്തിക്കയറി സ്വർണവില, ഇന്നും റെക്കോർഡിൽ തന്നെയുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് കുറച്ചേയ്ക്കുമെന്നതും വിപണിയില്‍ പ്രതീക്ഷയേകുന്നുണ്ട്. കൂടാതെ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതിൽ നിന്ന് കുറവ് വന്നിട്ടുണ്ട്. ഇതും ഓഹരി വിപണിക്ക് അനുകൂലമാണെന്നാണ് വിദഗ്ദർ പറയുന്നത്. തിങ്കളാഴ്ച സെന്‍സെക്‌സ് 582 പോയിന്റ് ആണ് മുന്നേറിയത്.The post തുടരെ തുടരെ മുന്നേറ്റം; നാലാം ദിവസവും കുതിച്ചു കയറി ഓഹരി വിപണി appeared first on Kairali News | Kairali News Live.