വികസന സദസുമായി യുഡിഎഫ് ഭരിക്കുന്ന കൂടുതല്‍ പഞ്ചായത്തുകള്‍. മുസ്ലിം ലീഗ് ഭരിക്കുന്ന മലപ്പുറം മൊറയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് വികസന സദസ്സ് സംഘടിപ്പിച്ചത്. യുഡിഎഫിന്റെ ബഹിഷ്ക്കരണ നിര്‍ദേശ ലഭിച്ചിട്ടില്ലന്നായിരുന്നു പഞ്ചായത്ത് ഭരണസമിതിയുടെ വിശദീകരണംയു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ ബഹിഷ്ക്കരണ ആഹ്വാനം തള്ളിയാണ് ലീഗ് ഭരിക്കുന്ന മൊറയൂര്‍ പഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചത്. നേരത്തെ യുഡിഎഫ് ഭരിക്കുന്ന മംഗലം പഞ്ചായത്തിലും വികസന സദസ്സ് നടത്തിയിരുന്നു.Also Read : ഇനി മാത്യു കുഴല്‍നാടന് ഏക ആശ്രയം അന്താരാഷ്ട്ര കോടതിയാണെന്ന് മന്ത്രി പി രാജീവ്, ആ അംഗത്തെ ഇന്നിവിടെ കാണുന്നില്ലല്ലോ എന്ന് മന്ത്രി എം ബി രാജേഷ്; അടിമുടി പരിഹാസംവിവാദമായതോടെ സര്‍ക്കാരിന്റെ വികസന സദസല്ല യുഡിഎഫിന്റെ വികസന സദസുകളാണ് സംഘടിപ്പിക്കുക എന്നായിരുന്നു ലീഗ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രീതിയിലാണ് മൊറയൂരില്‍ വികസന സദസ് സംഘടിപ്പിച്ചത്. മുന്‍ യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങളും മുഖ്യമന്ത്രിയുടെ സന്ദേശവും അടങ്ങിയ ഡോക്യുമെന്ററി വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.പഞ്ചായത്ത് നടത്തിയ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടിയാണ് സദസ്സ് സംഘടിപ്പിച്ചതെന്നും യുഡിഎഫിന്റെ ബഹിഷ്ക്കരണ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലന്നുമാണ് ലീഗ് ഭരണസമിതിയുടെ വിശദീകരണം.സംസ്ഥാന നേതൃത്വം ബഹിഷ്കരിച്ചിട്ടും ആവര്‍ത്തിച്ച് വിലക്ക് പ്രഖ്യാപിച്ചിട്ടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ തന്നെ സര്‍ക്കാരിന്റെ വികസന സദസുമായി കൈകോര്‍ക്കുന്നത് യുഡിഎഫിന്റെ സംഘടനാശേഷിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. The post സംസ്ഥാന നേതൃത്വത്തിന്റെ ബഹിഷ്ക്കരണ ആഹ്വാനം തള്ളി; വികസന സദസുമായി യുഡിഎഫ് ഭരിക്കുന്ന കൂടുതല് പഞ്ചായത്തുകള് appeared first on Kairali News | Kairali News Live.