ശബരിമല സ്വര്‍ണപ്പാളി വിവാദം; സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍

Wait 5 sec.

തിരുവനന്തപുരം| ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നടപടി. 2019ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ബി മുരാരി ബാബുവിന് സസ്‌പെന്‍ഷന്‍. അന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു ബി മുരാരി ബാബു. നിലവില്‍ മുരാരി ബാബു ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ്. 2025ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ സ്വര്‍ണപ്പാളി കൊടുത്തുവിട്ടതു മുരാരി ബാബുവാണ്. അന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു.സ്വര്‍ണം പൂശിയത് ചെമ്പായെന്ന് തന്ത്രിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതാണ് താന്‍ റിപ്പോര്‍ട്ട് ചെയ്തതെന്നുമാണ് മുരാരി ബാബു പ്രതികരിച്ചത്. ചെമ്പാണെന്ന് തെളിഞ്ഞതുകൊണ്ടാണ് നവീകരണം നടത്തേണ്ടി വന്നത്. വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നുമാണ് മുരാരി ബാബുവിന്റെ പ്രതികരണം.തന്റെ റിപ്പോര്‍ട്ട് തിരുവാഭരണ കമ്മീഷണര്‍ പരിശോധിച്ച ശേഷമാണ് തുടര്‍നടപടികളിലേക്ക് കടന്നത്. അവര്‍ വന്നുപരിശോധിച്ച ശേഷമാണ് 2019 ജൂലൈ മാസത്തില്‍ ഇത് ഇളക്കിയെടുത്ത് കോണ്ടുപോകുന്നത്. ആ സമയത്ത് തനിക്ക് ചുമതലയില്ലെന്നും മുരാരി ബാബു പറഞ്ഞിരുന്നു. 2019 ലെ മഹ്സറില്‍ ശബരിമലയിലേത് ചെമ്പ് പാളികളാണ് എന്നെഴുതിയതില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് പങ്ക് ഉണ്ടെന്നായിരുന്നു ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍.അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് ഇതിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലുണ്ട്.