നേട്ടവുമായി കെസിസിപിഎൽ; കാനഡയിലേക്ക് ചകിരി ചോറ് കമ്പോസ്റ്റ് കയറ്റുമതി ആരംഭിച്ചു

Wait 5 sec.

പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎൽ ശ്രദ്ധേയമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. കാർഷികാവശ്യത്തിനായി ഉദ്പാദിപ്പിക്കുന്ന ചകിരി ചോറ് കമ്പോസ്റ്റ് (അഗ്രിപ്പിത്ത്) കാനഡയിലേക്ക് കയറ്റുമതി ആരംഭിച്ചുവെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.കമ്പനിയുടെ പഴയങ്ങാടി യൂണിറ്റിലെ ഹൈടെക് കയർ ഡിഫൈബറിംഗ് യൂണിറ്റിൽ ഉദ്പാദിപ്പിക്കുന്ന അഗ്രി പിത്തിൻ്റെ ആദ്യ കണ്ടയ്നർ കാനഡയിലേക്ക് അയച്ചു. 22 ടൺ ചകിരി ചോർ കമ്പോസ്റ്റാണ് ആദ്യ ഘട്ടം കയറ്റി അയച്ചത് . കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാംപീറ്റ് എന്ന സ്ഥാപനമാണ് കാനഡയിലെ വിപണനം ഏറ്റെടുത്തിരിക്കുന്നത്.വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനിയുമായി സഹകരിച്ച് പ്രതിവർഷം 180 ലക്ഷം തൊണ്ട് സംസ്കരിക്കുന്നതിന് ശേഷിയുള്ള ഹൈടെക് കയർ ഡീഫൈബറിംഗ് യൂണിറ്റുകൾ കെ.സി.സി.പി.എൽ ആരംഭിച്ചിരുന്നു. ഒരു ഷിഫ്റ്റിൽ 30,000 തൊണ്ട് വീതം സംസ്കരിക്കുവാൻ കപ്പാസിറ്റി ഉള്ളതാണ് ഈ യൂണിറ്റുകൾ . ആദ്യഘട്ടത്തിൽ ലോങ്ങ് ഫൈബർ , കയർപിത്ത് കമ്പോസ്റ്റ് എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്. കയർപ്പിത്ത് പൂർണ്ണമായും കയർഫെഡിനാണ് നൽകുന്നത്. കയർ മേഖലയുടെ ഉന്നമനം കൂടി ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചത്.ALSO READ: വീണ്ടും ചരിത്രം കുറിച്ച് കെ എസ് ആർ ടി സി; ടിക്കറ്റ് വരുമാനത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന കളക്ഷന്‍ നേടികയർ ഡി-ഫൈബറിംങ്ങ് യൂണിറ്റിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന കയർ ഫൈബറിന്റെ ഉപോൽപന്നമായി ലഭ്യമാകുന്ന കയർപിത്തിനെ പ്രത്യേക സംസ്കരണ രീതിയിലൂടെ മുപ്പത് ദിവസത്തെ സമയമെടുത്താണ് കമ്പോസ്റ്റ് വളമായി മാറ്റുന്നത്. അഗ്രി പിത്ത് എന്നാണ് ബ്രാൻ്റ് പേര്. ഇത് വിപണിയിൽ എത്തിയിട്ട് മൂന്ന് വർഷത്തോളമായി.നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ജനങ്ങളുടെ മനസ്സിൽ വിശ്വാസം ആർജ്ജിക്കാൻ സാധിക്കുകയും ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്ത ഈ ഉൽപ്പന്നത്തിന് വിദേശരാജ്യങ്ങളിൽ നിന്ന് പോലും അന്വേഷണങ്ങൾ വന്നു തുടങ്ങി. ഇതിൻ്റെ ഭാഗമായാണ് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാം ഫീറ്റ് എന്ന കമ്പനിയുടെ ട്രയൽ ഓർഡർ എന്ന നിലയിൽ 22 ടൺ അഗ്രിപിത്ത് പഴയങ്ങാടി യൂണിറ്റിൽ നിന്നും കടൽ മാർഗ്ഗം കാനഡയിലേക്ക് അയച്ചത്.The post നേട്ടവുമായി കെസിസിപിഎൽ; കാനഡയിലേക്ക് ചകിരി ചോറ് കമ്പോസ്റ്റ് കയറ്റുമതി ആരംഭിച്ചു appeared first on Kairali News | Kairali News Live.