ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിച്ച് കരസേന

Wait 5 sec.

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിച്ച് ഇന്ത്യൻ കരസേന. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ വെച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിനെ ആദരിച്ചു. മോഹൻലാൽ ഇതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ഇന്ന് ആർമി ഹെഡ്ക്വാർട്ടേഴ്‌സിൽ വെച്ച് സേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി (PVSM, AVSM) എന്നെ COAS കമ്മൻഡേഷൻ കാർഡ് നൽകി ആദരിച്ചു ഭാഗ്യം. ഹോണററി ലെഫ്റ്റനന്റ് കേണൽ എന്ന നിലയിൽ ഈ അംഗീകാരം സ്വീകരിക്കുന്നത് അതിയായ അഭിമാനവും നന്ദിയും നിറഞ്ഞ നിമിഷമാണ്. ജനറൽ ഉപേന്ദ്ര ദ്വിവേദിക്കും, ഇന്ത്യൻ സൈന്യത്തിനും, എന്റെ യൂണിറ്റായ ടെറിറ്റോറിയൽ ആർമിക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു,' മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് മോഹന്‍ലാലിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് സമ്മാനിച്ചത്. പിന്നാലെ മോഹൻലാലിനെ ആദരിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ 'വാനോളം മലയാളം ലാല്‍സലാം' എന്ന ചടങ്ങും ഒരുക്കിയിരുന്നു.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വമാണ് മോഹൻലാലിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ സിനിമ ഇപ്പോൾ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.