‘പ്രവാസി ക്ഷേമ പദ്ധതികളിൽ കേന്ദ്ര സർക്കാർ വിഹിതം നൽകണം’; പ്രവാസി സംഘത്തിന്‍റെ രാപ്പകൽ സമരത്തിന് തുടക്കം

Wait 5 sec.

പ്രവാസി ക്ഷേമ പദ്ധതികളിൽ കേന്ദ്ര സർക്കാർ വിഹിതം നൽകുക എന്ന ആവശ്യമുയർത്തി കേരള പ്രവാസി സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന രാപ്പകൽ സമരത്തിന് കൊല്ലത്ത് തുടക്കമായി. ഇന്ന് രാവിലെ പത്തിന് ആരംഭിച്ച സമരം നാളെ രാവിലെ പതിനൊന്ന് വരെ തുടരും. കൊല്ലം നഗരത്തിലെ സാംബശിവൻ സ്ക്വയറിൽ ആരംഭിച്ച സമരം സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം വരുന്ന രാജ്യമായ ഇന്ത്യ പ്രവാസികളോട് പുലർത്തുന്ന സമീപനം പ്രതിഷേധാർഹമാണെന്നും കേരള സർകാർ പ്രവാസികൾക്ക് ഏർപ്പെടുത്തുന്ന വിവിധ ക്ഷേമ പദ്ധതികളിൽ കേന്ദ്ര പങ്കാളിത്തം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ മുപ്പത്തിമൂന്ന് ശതമാനം സംഭാവന നൽകുന്നത് പ്രവാസികളാണ്. രാജ്യം അവഗണിച്ച പ്രവാസികളെ അനുഭാവപൂർവം പരിഗണിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ പ്രവാസി ക്ഷേമ പദ്ധതികളെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. പുതിയൊരു സമര പ്രഖ്യാപനത്തിനാണ് പ്രവാസി സംഘം തുടക്കം കുറിക്കുന്നത്. ALSO READ; കോഴിക്കോട്ടെ ഗതാഗതകുരുക്കിന് പരിഹാരമാവുന്നു; മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡിൽ മലാപ്പറമ്പ് – വെള്ളിമാട്കുന്ന് ഭാഗത്ത് പ്രവൃത്തി നടത്തുവാൻ അനുമതിജില്ലാ പ്രസിഡൻ്റ് സി അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ എ ജലീൽ, എം ശശിധരൻ, എ സി ജയലക്ഷ്മി, രാജേന്ദ്രൻ കുളങ്ങര, രാജു രാഘവൻ, ദസ്തക്കീർ, സുൽബത്ത്, സന്തോഷ് മാനവം, ജെ മാത്യു, എം എസ് ഷൈജു പ്രസംഗിച്ചു. ജില്ലയിലെ പതിനെട്ട് ഏരിയ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ സമരത്തിൽ പങ്കെടുത്തു. സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ, പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് വിജയകുമാർ സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. നാളെ രാവിലെ നടക്കുന്ന സമാപന സമ്മേളനം സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം എം എച്ച് ഷാരിയർ ഉദ്ഘാടനം ചെയ്യും. സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജറോം സമരത്തെ അഭിവാദ്യം ചെയ്യും.The post ‘പ്രവാസി ക്ഷേമ പദ്ധതികളിൽ കേന്ദ്ര സർക്കാർ വിഹിതം നൽകണം’; പ്രവാസി സംഘത്തിന്‍റെ രാപ്പകൽ സമരത്തിന് തുടക്കം appeared first on Kairali News | Kairali News Live.