കോഴിക്കോട്ടെ ഗതാഗതകുരുക്കിന് പരിഹാരമാവുന്നു; മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡിൽ മലാപ്പറമ്പ് – വെള്ളിമാട്കുന്ന് ഭാഗത്ത് പ്രവൃത്തി നടത്തുവാൻ അനുമതി

Wait 5 sec.

കോഴിക്കോട് ജില്ലയിലെ ഗതാഗതകുരുക്കുമായി ബന്ധപ്പെട്ട ഒരു വിഷയത്തിന് കൂടി പരിഹാരമാവുകയാണ് . മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡിൽ മലാപ്പറമ്പ് – വെള്ളിമാട്കുന്ന് ഭാഗത്ത് പ്രവൃത്തി നടത്തുവാൻ കേന്ദ്ര ഉപരിതല മന്ത്രാലയത്തിൻ്റെ അനുമതി കേരള പൊതുമരാമത്ത് വകുപ്പിന് ലഭ്യമായാതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.മലാപ്പറമ്പ് – മുത്തങ്ങ ദേശീയ പാത റോഡ് വികസന പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ഈ മേഖലയിൽ പ്രവൃത്തി നടത്തുവാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നേരത്തെ അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ കേന്ദ്ര ഉപരിതല മന്ത്രാലയവുമായി നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് നടത്തിയ നിരന്തര ചർച്ചകൾക്ക് ഒടുവിലാണ് കോഴിക്കോട് നഗരവികസന പദ്ധതിയുടെ ഭാഗമായി റോഡ് വികസനത്തിന്‌ അനുമതി ലഭിച്ചതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.ALSO READ: ‘അഴിയൂര്‍-വെങ്ങളം റീച്ചിന്‍റെ 8.25 കിലോമീറ്റര്‍ ഒഴികെ പ്രവൃത്തി ഡിസംബറോടെ പൂര്‍ത്തിയാകും; കൊയിലാണ്ടി ബൈപാസ് ഈ മാസാവസാനം തുറക്കും’: മന്ത്രി പി എ മുഹമ്മദ് റിയാസ്പദ്ധതിയുടെ ആദ്യ ഘട്ടമായി മാനാഞ്ചിറ – മലാപ്പറമ്പ് സ്‌ട്രെച്ചിൽ പ്രവൃത്തി പുരോഗക്കുകയാണ്. കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിൽ പദ്ധതിയുടെ മലാപ്പറമ്പ് – വെള്ളിമാട്കുന്ന് ഭാഗത്ത് തുടർ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.The post കോഴിക്കോട്ടെ ഗതാഗതകുരുക്കിന് പരിഹാരമാവുന്നു; മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡിൽ മലാപ്പറമ്പ് – വെള്ളിമാട്കുന്ന് ഭാഗത്ത് പ്രവൃത്തി നടത്തുവാൻ അനുമതി appeared first on Kairali News | Kairali News Live.