ആലപ്പു‍ഴയിലെ അമ്മത്തൊട്ടിലിൽ പുതിയ ഒരതിഥി കൂടി; വി എസിന്‍റെ സ്മരണാർത്ഥം കുഞ്ഞിന് ‘അച്യുത്’ എന്ന് പേരിട്ട് ശിശുക്ഷേമ സമിതി

Wait 5 sec.

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ പുതിയ ഒരു അതിഥിയെത്തി. ആലപ്പുഴ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ട് മണിക്കാണ് 3 ദിവസം പ്രായവും 2.5 കി ഗ്രാം ഭാരവുമുള്ള ആൺകുഞ്ഞ് സമിതിയുടെ പരിരക്ഷക്കായി എത്തിയത്. കഴിഞ്ഞ ഒക്ടോബർ 1-ന് വീണ എന്ന പെൺകുഞ്ഞിനെയും ആലപ്പുഴ ലഭിച്ചിരുന്നു. ആലപ്പുഴയിൽ ജനിച്ച് കേരളത്തിന്‍റെസമരപോരാട്ടങ്ങളിൽ നെടുനായകത്വം വഹിച്ച, അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍റെ സ്മരണാർത്ഥം കുരുന്നിന് “അച്യുത്” എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.ALSO READ; ‘പ്രവാസി ക്ഷേമ പദ്ധതികളിൽ കേന്ദ്ര സർക്കാർ വിഹിതം നൽകണം’; പ്രവാസി സംഘത്തിന്‍റെ രാപ്പകൽ സമരത്തിന് തുടക്കംഅമ്മത്തൊട്ടിലിൽ എത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. നിലവിൽ ആശുപത്രി നിരീക്ഷണത്തിലാണ് അച്യുത്. പുതിയ അതിഥിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുന്നെങ്കിൽ അടിയന്തിരമായി ബന്ധപ്പെടെണമെന്നും അഡ്വ. ജി എൽ അരുൺ ഗോപി പത്രകുറിപ്പിൽ പറഞ്ഞു.The post ആലപ്പു‍ഴയിലെ അമ്മത്തൊട്ടിലിൽ പുതിയ ഒരതിഥി കൂടി; വി എസിന്‍റെ സ്മരണാർത്ഥം കുഞ്ഞിന് ‘അച്യുത്’ എന്ന് പേരിട്ട് ശിശുക്ഷേമ സമിതി appeared first on Kairali News | Kairali News Live.