ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

Wait 5 sec.

ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് (ടിപിഇഎസ്) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ EWS വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 9 രാവിലെ 11.30 ന് നടത്തും. ബന്ധപ്പെട്ട ബ്രാഞ്ചിൽ ബി.ടെക്ക്/ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ എൻ എ സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എൻ ടി സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും ആയവയുടെ പകർപ്പുമായി അന്നേ ദിവസം രാവിലെ 11-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.