സ്നേഹധാര, ആയൂർ സാന്ത്വനം പദ്ധതികളിൽ ഒഴിവ്

Wait 5 sec.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര, ആയൂർ സാന്ത്വനം എന്നീ പദ്ധതികളിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ആയൂർവേദ തെറാപ്പിസ്റ്റ്, ആയൂർവേദ നഴ്സ് എന്നീ ഒഴിവുകളിലേക്ക് ഒക്ടോബർ 9 രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പുകൾ, തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാകണം. പ്രായപരിധി 45 വയസ്. സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ (ഐഎസ്എം), ആരോഗ്യഭവൻ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ 0471-2320988, 9847865563 ഫോൺ മുഖേനയോ ബന്ധപ്പെടണം.