ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ യുഎസ്സിനുപോലും കേരളം വഴികാട്ടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. കെ ജി എൻ എ സംസ്ഥാന സമ്മേളനത്തിൻ്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായരുന്നു എം സ്വരാജ്.ലോകത്തിനുതന്നെ മാതൃകയായ കേരളത്തിന്റെ ജനകീയ ആരോഗ്യമേഖലയെ സംരക്ഷിക്കാൻ ആഹ്വാനം ചെയ്താണ് കെ ജി എൻ എ 68–ാം സംസ്ഥാന സമ്മേളനം സമാപിച്ചത്. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ യുഎസ്സിനുപോലും കേരളം മാതൃകയാണെന്ന് എം സ്വരാജ് പറഞ്ഞുAlso Read: ബഹളം വെയ്ക്കാൻ പ്രതിപക്ഷം; ജനോപകാരപ്രദമായ ബില്ലുകള്‍ ചര്‍ച്ച ചെയ്യാൻ ഭരണപക്ഷംപൊതുസമ്മേളന നഗരിയിൽ മെഴുകുതിരി കത്തിച്ച് പ്രതിനിധികൾ പലസ്തീന് ഐക്യദാർഢ്യമർപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി ടി ഷൈനി ആന്റണിയെയും ജനറൽ സെക്രട്ടറിയായി ടി സുബ്രഹ്മണ്യനെയും സംസ്ഥാന സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. എൻ ബി സുധീഷ് കുമാറാണ് ട്രഷറർ. 37 അംഗ സംസ്ഥാന കമ്മിറ്റിയെയും 18 അംഗ സെക്രട്ടറിയേറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു.The post ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ യുഎസ്സിനുപോലും കേരളം വഴികാട്ടി: എം സ്വരാജ് appeared first on Kairali News | Kairali News Live.