നിയമസഭാ സമ്മേളനം സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗം ഇന്ന് ചേരും. രാവിലെ 8.30നാണ് യോഗം ചേരുക. സഭാ നടത്തിപ്പുമായി സഹകരിക്കണമെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെടും. കഴിഞ്ഞ രണ്ടുദിവസമായി ചോദ്യോത്തരവേള മുതൽ പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലാണ് കക്ഷി നേതാക്കളുടെ യോഗം ചേരുന്നത്.എന്നാൽ ശബരിമലയിലെ ദ്വാരപാലക സ്വർണ്ണം പൂശൽ വിഷയത്തിൽ ഇന്നും സഭ പ്രക്ഷുബ്ധം ആക്കാൻ ആണ് പ്രതിപക്ഷ ആലോചന.അതേസമയം, വന ഭേദഗതി ബില്ല് , വന്യജീവി സംരക്ഷണ ഭേദഗതി ബില്ല് ഉൾപ്പെടെയുള്ള സുപ്രധാന ബില്ലുകൾ ഇന്ന് സഭ പരിഗണിക്കും. കൊച്ചി മെട്രോയുടെ വികസനം, അർജന്റീന ടീമിൻറെ മത്സരം നടക്കുന്ന കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ നവീകരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ശ്രദ്ധ ക്ഷണിക്കലായും സഭയിൽ ഉയർന്നുവരും.Also Read: ശബരിമല ശില്പപാളിയിലെ സ്വർണ്ണം പൂശൽ വിവാദം: ദേവസ്വം വിജിലൻസ് വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കുംചർച്ചയ്ക്ക് നോട്ടീസ് നൽകാതെ നിയമസഭയിൽ തുടർച്ചയായി ബഹളംവയ്ക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ 2024ലെ പൊതുവിൽപ്പന നികുതി ഭേദഗതി ബിൽ, 2025ലെ കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ, 2025ലെ കേരള കയർ തൊഴിലാളി ഭേദഗതി ബിൽ, 2025 ലെ കേരള കയർ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബിൽ എന്നിവ ഇന്നലെ സഭ പാസാക്കി.The post ബഹളം വെയ്ക്കാൻ പ്രതിപക്ഷം; ജനോപകാരപ്രദമായ ബില്ലുകള് ചര്ച്ച ചെയ്യാൻ ഭരണപക്ഷം appeared first on Kairali News | Kairali News Live.