ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന വര്‍ണ്ണോത്സവത്തിനു തുടക്കം. തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍, സംസ്ഥാന ശിശുഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപിമറ്റ് ഭാരവാഹികളും മത്സരങ്ങളില്‍ പങ്കെടുക്കാനെത്തിയ അഞ്ഞുറോളം കുട്ടികളും ചേര്‍ന്ന് ‘തുടുമ്പില്‍ ‘ പെരുമ്പറ മുഴക്കി മുഷ്ടിചുരുട്ടി ഉച്ചത്തില്‍ വിളിച്ചു .‘വിവാ വിവാ പാലസ്തീന്‍വിവാ വിവാ ഗാസാനോ, നോ,നോ.. വാര്‍ ……നോ,നോ, വെപ്പണ്‍വീ വാന്‍ഡ് .. വേള്‍ഡ് പീസ്വീ വാന്‍ഡ് ഗാസാ പീസ് ‘……സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംഘാടനത്തില്‍ തിരുവനന്തപുരം ജില്ലയിലെ നേഴ്സറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കുട്ടികള്‍ക്കായി ഒക്ടോബര്‍ എട്ടു മുതല്‍ സംഘടിപ്പിക്കുന്ന ശിശുദിന കലാസാഹിത്യ മത്സരങ്ങള്‍ വര്‍ണ്ണോത്സവം 25 – ന്റെ ഔദ്യോഗിക ഉദ്ഘാടനം മേയര്‍ നിര്‍വ്വഹിക്കുന്നതിനിടെയാണ് ഗാസയില്‍ മരിച്ചു വീഴുന്ന കുരുന്നുകള്‍ ഉള്‍പ്പടെയുള്ള ജനതയ്ക്കായി വ്യത്യസ്ഥമായ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.നമ്മുടെ മുന്‍ഗാമികള്‍ പഠിച്ചിരുന്ന സാഹചര്യമല്ല ഇന്ന്. കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ രാജ്യത്തിനു തന്നെ മാതൃകയായി മാറി. ഒരോ സ്കൂളിലും കുട്ടികളുടെ മാനസിക ശാരീരിക വളര്‍ച്ചയ്ക്ക് ഉതകും വിധം സാഹചര്യങ്ങള്‍ മാറി. ഒരോ സ്കൂളിലും നന്നായി കളിച്ചു ചിരിച്ചു നടക്കാന്‍ സാധിക്കുന്ന ഭൗതിക സാഹചര്യങ്ങളാണെന്നും വര്‍ണ്ണോത്സവം – നിറപ്പൊലിമ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മേയര്‍ പറഞ്ഞു.കുട്ടികള്‍ തമ്മില്‍ സൗഹൃദമുണ്ടാകുന്നതായിരിക്കണം മത്സരങ്ങള്‍. സ്വന്തം മക്കള്‍ മാത്രം മത്സരങ്ങളില്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ചിലരെങ്കിലും നമ്മുടെ ചുറ്റിലുമുണ്ട്. തോറ്റാലും മത്സരത്തില്‍ പങ്കെടുക്കുന്നു എന്നതാണ് വലിപ്പം. കുഞ്ഞുങ്ങള്‍ക്ക് സൗഹൃദം ഉറപ്പിക്കാനായിരിക്കണം മത്സരങ്ങള്‍. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ കെ.ജയപാല്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും ജില്ല ലൈബ്രററി കൗണ്‍സില്‍ സെക്രട്ടറിയുമായ എന്‍.എസ്. വിനോദ് നന്ദിയും പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ ജി.മാധവദാസ്, സുനിത ജി.എസ്. എന്നിവര്‍ സംസാരിച്ചു.Also read – ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശല്‍ വിവാദം: എസ് ഐ ടി സംഘം ദേവസ്വം ആസ്ഥാനത്തെത്തിരാവിലെ എല്‍.പി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള കുട്ടികളുടെ ചിത്രരചനാ മത്സരത്തൊടെയായിരുന്നു വര്‍ണ്ണോത്സവത്തിന്റെ തുടക്കം. നഗരമായി തീരുന്ന ഗ്രാമങ്ങള്‍, ആവാസ വ്യവസ്ഥ നഷ്ടമാകുന്ന വന്യജീവികള്‍, പൗരാണിക ഇന്ത്യ,മാറുന്ന ഗ്രാമീണ പ്രകൃതി എന്നിവയെല്ലാം ചിത്രരചനാ വിഷയങ്ങളായി. ഉച്ചയ്ക്ക് ശേഷം ക്വിസ് മത്സരം, വിജ്ഞാന ലേഖനം, കത്തെഴുത്ത് എന്നീ മത്സരങ്ങള്‍ നടന്നു. നാളെ വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധ വേദികളിലായി മോഹിനിയാട്ടം, സംഘനൃത്തം, കീബോര്‍ഡ്, കടലാസ് ശില്പ നിര്‍മ്മാണം, വാര്‍ത്ത തയ്യാറാക്കല്‍ മലയാളം കേട്ടെഴുത്ത് എന്നിവ നടക്കും.നെഴ്സറി കലോത്സവം തീയതി മാറ്റിവര്‍ണ്ണോത്സവത്തൊടനുബന്ധിച്ച് ജില്ലയിലെ നോഴ്സറി – അങ്കണവാടി കുട്ടികള്‍ക്കായി ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന നേഴ്സറി കലോത്സവം ഒക്ടാബര്‍ 25 ശനിയാഴ്ച യിലേക്ക് മാറ്റി. മുന്‍ തിരുമാനിച്ചിരുന്ന ഒക്ടോബര്‍ 20-ാം തീയതി ദീപാവലി ആയതിനാലാണ് മാറ്റി വച്ചതെന്ന് ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ ഗോപി അറിയിച്ചു.The post ‘ഗാസക്കൊപ്പം’; സംസ്ഥാന ശിശുക്ഷേമ സമിതി വര്ണ്ണോത്സവത്തിനു തുടക്കം appeared first on Kairali News | Kairali News Live.