മനാമ: ബഹ്റൈന്‍ ഫാര്‍മേഴ്സ് മാര്‍ക്കറ്റിന്റെ പതിമൂന്നാം പതിപ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 2025-2026 സീസണിലേക്കുള്ള അപേക്ഷകള്‍ തിങ്കളാഴ്ച വരെ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം അറിയിച്ചു.നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റിന്റെയും എസ്ടിസി ബഹ്റൈന്റെയും പങ്കാളിത്തത്തോടെ അല്‍-ബദിയ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് ഈ വര്‍ഷത്തെ മാര്‍ക്കറ്റ് തയ്യാറാക്കിയിരിക്കുന്നത്.പ്രാദേശിക കര്‍ഷകര്‍, കാര്‍ഷിക കമ്പനികള്‍, നഴ്സറികള്‍, ഈന്തപ്പഴം ഉല്‍പ്പാദിപ്പിക്കുന്നവര്‍, തേനീച്ച വളര്‍ത്തുന്നവര്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, സംരംഭകര്‍ തുടങ്ങിയവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.താല്‍പ്പര്യമുള്ളവര്‍ക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mun.gov.bh ല്‍ ലഭ്യമായ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഫോം വഴിയോ മാര്‍ക്കറ്റിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടായ @farmersbh വഴിയോ അപേക്ഷിക്കാം. The post ബഹ്റൈന് ഫാര്മേഴ്സ് മാര്ക്കറ്റിന്റെ പതിമൂന്നാം പതിപ്പ്; രജിസ്ട്രേഷന് ആരംഭിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.