ചേരയെ വിഴുങ്ങിയ ശേഷം കൈത്തോട്ടിലെ വെള്ളത്തില്‍ വിശ്രമിക്കുകയായിരുന്ന രാജവെമ്പാലയെ പിടികൂടി. നേര്യമംഗലം ജില്ലാ കൃഷിഫാമില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.ഏതാനും ദിവസങ്ങളായി നേര്യമംഗലം കൃഷിഫാമിന്റെ പല ഭാഗങ്ങളിലായി രാജവെമ്പാലയെ ജീവനക്കാര്‍ കണ്ടിരുന്നു. തുടര്‍ന്ന് പ്രദേശത്ത് തെരച്ചിലില്‍ നടത്തിയിരുന്നെങ്കിലും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.Also read – ‘കേരളത്തിലെ വ്യോമയാന മേഖലയുടെ വികസനത്തിന് ഊര്‍ജം പകരട്ടെ’; രാജ്യത്തെ മികച്ച ഫ്ലൈയിങ് ട്രെയിനിങ് അക്കാദമി അംഗീകാരം നേടിയ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷയന്‍ ടെക്നോളജിയെ അഭിനന്ദിച്ച് മുഖ്യമന്ത്രിവീണ്ടും രാജവെമ്പാലയെ കണ്ടതോടെ പാമ്പുപിടുത്ത വിദഗ്ദ്ധന്‍ സേവി പൂവന്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പിടികൂടിയ രാജവെമ്പാലയെ ഉള്‍വനത്തില്‍ തുറന്നു വിടും.content summary: After swallowing a snake, a king cobra was found resting in the water of a canal and was captured from Neyyarmangalam. The king cobra was caught from the District Agricultural Farm in Neyyarmangalam.The post ചേരയെ വിഴുങ്ങിയ ശേഷം വിശ്രമം; ഒടുവില് കൈത്തോട്ടിലെ വെള്ളത്തില് നിന്നും പിടിയിലായി രാജവെമ്പാല appeared first on Kairali News | Kairali News Live.