പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള ഷൊർണ്ണൂർ പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) സംയുക്തമായി നടത്തിയ പരിശോധനയിൽ വൻതോതിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയും വൻ തുകയും പിടിച്ചെടുത്തു. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ഒക്ടോബർ 6-ന് ഷൊർണ്ണൂർ പൊലീസ് സ്റ്റേഷൻ പരിധിയിയിൽ നടത്തിയ ആദ്യ പരിശോധനയിൽ തെയ്യംപടി പനമണ്ണ സ്വദേശിയായ രണ്ടു യുവാക്കളുടെ കയ്യിൽ നിന്ന് 9.63 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് പിടിയിലായ യുവാക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പൊലീസ് സംഘം നടത്തിയ പരിശോധനയിൽ മറ്റൊരു യുവാവിന്റ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് ഏകദേശം 196.5 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു.ALSO READ; കൊച്ചിയില്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്നുകൂടാതെ, ഇതേ മുറിയിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് 20,71,970 രൂപയും പൊലീസ് പിടിച്ചെടുത്തു. ഇതോടെ, എൻഡിപിഎസ് (NDPS) നിയമപ്രകാരം പിടികൂടിയ ലഹരിവസ്തുവിന്റെ അളവ് 206 ഗ്രാമിലധികം ആയി. പിടിച്ചെടുത്ത പണം ലഹരി ഇടപാടുകളിലൂടെ സമ്പാദിച്ചതാണോ എന്നും പരിശോധിച്ചുവരുന്നുണ്ട്. പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്കുമാർ ഐപിഎസിന്‍റെ നിർദ്ദേശാനുസരണം ഷൊർണ്ണൂർ ഡിവൈഎസ്പി മനോജ്കുമാറിന്‍റെ നേതൃത്വത്തിൽ ഷൊർണ്ണൂർ പൊലീസ് ഇൻസ്പെക്ടർ രവികുമാർ ഉൾപ്പെട്ട പൊലീസ് സംഘവും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) ചേർന്നാണ് ഈ ഓപ്പറേഷൻ നടത്തിയത്.The post ഷൊർണ്ണൂരിൽ വൻ ലഹരി വേട്ട; 200 ഗ്രാമിലധികം എംഡിഎംഎയും 20 ലക്ഷം രൂപയും പിടിച്ചെടുത്തു appeared first on Kairali News | Kairali News Live.